HOME
DETAILS
MAL
ചെന്നൈയുടെ ആദ്യ വനിത ദളിത് മേയറായി ആര്. പ്രിയ അധികാരമേറ്റു
backup
March 04 2022 | 06:03 AM
ചെന്നൈ: ചെന്നൈയുടെ ആദ്യ വനിത ദളിത് മേയറായി ആര്. പ്രിയ(28) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡി.എം.കെക്ക് ഭൂരിപക്ഷമുള്ള കോര്‍പ്പറേഷനില്‍ എതിരില്ലാതെയാണ് പ്രിയ തെരഞ്ഞെടുക്കപ്പെട്ടത്.
ഇതോടെ ചെന്നൈ കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത മേയറായി പ്രിയ. ചെന്നൈ കോര്പ്പറേഷന് ചരിത്രത്തിലെ മൂന്നാമത്തെ വനിതാ മേയറാണ് ഇവര്‍.
താര ചെറിയാന്, കാമാക്ഷി ജയരാമന് എന്നിവരാണ് ഇതിന് മുമ്പ് കോര്പ്പറേഷന് മേയര്‍ പദവി വഹിച്ച വനിതകള്‍. തിരുവികാ നഗര്‍ സ്വദേശിയായ പ്രിയ കോര്‍പ്പറേഷനിലെ 74ാം വാര്‍ഡില്‍ നിന്നാണ് മത്സരിച്ച് വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."