ക്രിസ്തുജ്യോതി ടൂര്‍ണമെന്റുകള്‍ക്ക് നാളെ തുടക്കം
ചങ്ങനാശ്ശേരി: ക്രിസ്തുജ്യോതി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലുള്ള ടൂര്‍ണമെന്റുകളുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ടിനു യോഹന്നാന്‍ നിര്‍വഹിക്കും. ക്രിസ്തുജ്യോതി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍ റവ.ഫാ. പോള്‍ താമരശ്ശേരി സി.എം.ഐ അധ്യക്ഷതവഹിക്കും. ക്രിസ്തുജ്യോതി ചാവറ ട്രോഫിക്കുവേണ്ടിയുള്ള 22ാമത് അഖിലകേരള ഇന്റര്‍സ്‌ക്കൂള്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റും, പ്ലാസിഡ് ഡെസെനിയല്‍ ട്രോഫിക്കുവേണ്ടിയുള്ള 19ാമത് അഖിലകേരള ഇന്റര്‍സ്‌ക്കൂള്‍ ഹാന്‍ഡ്‌ബോള്‍ ടൂര്‍ണമെന്റും, ക്രിസ്തുജ്യോതി സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടിയുള്ള 11ാമത് അഖിലകേരള ഇന്റര്‍സ്‌ക്കൂള്‍ വോളീബോള്‍ ടൂര്‍ണമെന്റും ചെത്തിപ്പുഴ ക്രിസ്തുജ്യോതി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പ്ലാസിഡ് വിദ്യാവിഹാര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടുകളില്‍ ശനിയാഴ്ച രാവിലെ 10ന് തുടക്കമാകും.
ഉദ്ഘാടന സമ്മേളനത്തില്‍ ക്രിസ്തുജ്യോതി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. സിറിയക്ക് കാനായില്‍ സി.എം.ഐ സ്വാഗതവും പ്ലാസിഡ് വിദ്യാവിഹാര്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. സ്‌കറിയ എതിരേറ്റ് സി.എം.ഐ., പി.ടി.എ. പ്രസിഡന്റുമാരായ ജോസഫ് ചാക്കോ,വര്‍ഗീസ് ആന്റണി, അഡ്വ.ബോബന്‍ ടി. തെക്കേല്‍ പ്ലാസിഡ് വിദ്യാവിഹാര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സുനു തോമസ് എന്നിവര്‍ പ്രസംഗിക്കും.
വിദ്യാര്‍ഥി വിദ്യാര്‍ഥിനി വിഭാഗങ്ങളിലായി ബാസ്‌ക്കറ്റ് ബോള്‍, ഹാന്‍ഡ്‌ബോള്‍, വോളിബോള്‍ ടൂര്‍ണമെന്റുകളില്‍ കേരളത്തിലെ 52 പ്രമുഖ ടീമുകള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."