ഗുണ്ടല്‍ പേട്ടയില്‍ കരിങ്കല്‍ ക്വാറിയില്‍ അപകടം; മൂന്ന് മരണം
ബംഗളൂരു: കര്‍ണാടക ഗുണ്ടല്‍ പേട്ട മടഹള്ളി കുന്നില്‍ മണ്ണ് മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. തൊഴിലാളികളായ ആറ് ബിഹാര്‍ സ്വദേശികള്‍ പാറക്കെട്ടിനുളില്‍ കുടുങ്ങി കിടക്കുന്നതായും സംശയമുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്. അതേസമയം മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇന്ന് രാവിലെയാണ് സംഭവം.11 മണിയോടെ ഭീമന്‍ പാറകള്‍ അടര്‍ന്നുവീഴുകയായിരുന്നു. ഏഴ് വാഹനങ്ങള്‍ പാറകള്‍ക്കടിയില്‍ പെട്ടിരിക്കുകയാണ്. ഗുണ്ടല്‍ പേട്ട ടൗണില്‍ നിന്ന് വയനാട് റോഡില്‍ മൂന്നു കിലോമീറ്റര്‍ മാറിയാണ് അപകടമുണ്ടായ ക്വാറി സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് നിരവധി ക്വാറികളും ക്രഷര്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 50 ഓളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.
[video width="640" height="352" mp4="https://suprabhaatham.com/wp-content/uploads/2022/03/WhatsApp-Video-2022-03-04-at-4.01.08-PM.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."