ചെന്നിത്തല ബി.ജെ.പിയിലേക്കു കടകാലിയാക്കല്‍ വില്‍പ്പന നടത്തുന്ന കോണ്‍ഗ്രസ് നേതാവെന്ന് പിണറായി
തിരുവനന്തപുരം: ബി.ജെ.പിയിലേക്കു കടകാലിയാക്കല്‍ വില്‍പ്പന നടത്തുന്ന പാര്‍ട്ടിയുടെ നേതാവാണ് രമേശ് ചെന്നിത്തലയെന്ന് മുഖ്യമന്ത്രി.
ഇപ്പോള്‍ അന്വഷണം നടത്തുന്നത് സി.പി.എം ബി.ജെ.പി ബന്ധത്തിന്റെ സൂചനയാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ പുതിയ ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പായിരുന്നു. അന്ന് കേന്ദ്ര ഏജന്‍സികള്‍ക്കു വിളക്കു പിടിച്ചു നടന്നത് ആരായിരുന്നു. പ്രതിപക്ഷ നേതാവിനു മറവി രോഗം ഇല്ല എന്നാണ് കരുതുന്നത്. വികസനത്തിനു തടസമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ആവുന്നത് ശ്രമിച്ചിട്ടുണ്ട്. സ്വന്തം മണ്ഡലത്തില്‍ കിഫ്ബി പദ്ധതി വേണ്ടെന്നു പ്രതിപക്ഷ നേതാവ് ഒരുസമയത്തും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്ര ഏജന്‍സികളുടെ നീക്കത്തെ നിയമപരമായാണ് സര്‍ക്കാര്‍ നേരിട്ടത്. പ്രതിപക്ഷം എന്തെല്ലാം കള്ളകഥ മെനഞ്ഞു. ഇപ്പോള്‍ അവയെല്ലാം എവിടെയാണ്. സര്‍ക്കാരുമായി ബന്ധമുള്ള ഒരാള്‍ക്കുപോലും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ കൂടുതല്‍ പറഞ്ഞ ആളെന്ന ബഹുമതി പ്രതിപക്ഷ നേതാവിനു ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്.
വികസനം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ നോക്കിനില്‍ക്കില്ല. സര്‍ക്കാരിനെ ആക്രമിച്ചോളൂ, പക്ഷേ ജനക്ഷേമത്തിന്റെ കടയ്ക്കല്‍ കത്തിവച്ചാകരുത്. ഒന്നും നടക്കരുത്, എല്ലാം നശിക്കട്ടെ എന്നാണോ പ്രതിപക്ഷത്തിന്റെ ചിന്തയെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."