HOME
DETAILS

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പാലായില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം; നാല് പേര്‍ അറസ്റ്റില്‍

  
backup
March 04 2022 | 11:03 AM

pregnant-lady-pala-issue-4-arrest

കോട്ടയം: ഗര്‍ഭിണിയായ ആശുപത്രി ജീവനക്കാരിയെ ചവിട്ടി പരുക്കേല്‍പ്പിക്കുകയും ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍.

വര്‍ക്ക്‌ഷോപ്പ് ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കര്‍ കെ.എസ് (30), അമ്പാറനിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്‍സണ്‍ (38), വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരായ നരിയങ്ങാനം ചെമ്പന്‍പുരയിടത്തില്‍ ആനന്ദ് (23), മേവട വെളിയത്ത് സുരേഷ് (55) എന്നിവരാണ് അറസ്റ്റിലായത്.

ഞൊണ്ടിമാക്കല്‍ കവലയിലാണ് സംഘം വര്‍ക്ക്‌ഷോപ്പ് നടത്തുന്നത്. യുവതിയും ഭര്‍ത്താവും നടന്നു പോകുമ്പോള്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് കമന്റടിച്ചത് ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് കാരണം. ഭര്‍ത്താവിനെ നാലംഗ സംഘം അടിച്ചു വീഴ്ത്തു കയായിരുന്നു. തടസം പിടിക്കാന്‍ ചെന്ന യുവതിയെ ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു.

പൊലീസിനെ വിളിക്കാന്‍ തുടങ്ങിയ ദമ്പതികളെ വാഹനമിടിപ്പിക്കാനും സംഘം ശ്രമിച്ചു. ചവിട്ടേറ്റതിനെ ഗര്‍ഭിണിയായ യുവതിയെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴേക്കും സംഘം സ്ഥലത്ത് നിന്നും മുങ്ങി.പിറ്റേന്ന് കാറില്‍ ബംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമം നടത്തുന്ന തിനിടെ രണ്ടുപേരെ അമ്പാറനിരപ്പിലെ റബര്‍ തോട്ടത്തില്‍ നിന്നും പൊലിസ് പിടികൂടുകായയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  24 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  24 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  24 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  24 days ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  24 days ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  24 days ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  24 days ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  24 days ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  24 days ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  24 days ago