ചെര്‍ണിവിലുണ്ടായ റഷ്യന്‍ വ്യോമാക്രമണം: 47 പേര്‍ കൊല്ലപ്പെട്ടതായി സ്ഥരീകരിച്ച് ഉക്രൈന്‍
കീവ്: ചെര്‍ണിവില്‍ ഇന്നലെയുണ്ടായ വ്യോമാക്രമണത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഉക്രൈന്‍. ജനവാസ മേഖലയിലുണ്ടായ ആക്രമണത്തില്‍ 38 പുരുഷന്മാരും 9 സ്ത്രീകളുമാണ് മരിച്ചത്. ചെര്‍ണിവ് റീജിയണല്‍ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷനാണ് വിവരം സ്ഥിരീകരിച്ചത്. പരുക്കേറ്റ 18 പേര്‍ രക്ഷപെട്ടിട്ടുണ്ട്. നേരത്തെ ആക്രമണം രൂക്ഷമായതിനാല്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നതായി ഉക്രൈനിലെ എമര്‍ജന്‍സി സ്റ്റേറ്റ് സര്‍വീസ് അറിയിച്ചു.
യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ കണക്കനുസരിച്ച് ഒരു ദശലക്ഷത്തിലധികം ആളുകളാണ് ഉക്രൈനില്‍ നിന്ന് ഇതിനോടകം അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്.
അതേസമയം ഇന്ന് ഉക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യയുടെ വ്യോമാക്രമണമുണ്ടായി. സാപ്രോഷ്യ ആണവനിലയത്തിന് സമീപം തീയും പുകയുമാണെന്നാണ് റിപ്പോര്‍ട്ട്. സാപ്രോഷ്യയിലെ സാഹചര്യം വിലയിരുത്തുകയാണ് അന്താരാഷ്ട്ര ആണവോര്‍ജ എജന്‍സി അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."