വീട്ടമ്മയായ രോഗിയെ പരിചരിക്കാന്‍ സ്ത്രീ ജീവനക്കാരി: മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന്
ആര്‍പ്പൂക്കര: വീട്ടമ്മയുടെ ചികിത്സാ പരിചരണത്തിന് മാത്രമായി സ്ത്രീ ജീവനക്കാരെ വിട്ടു നല്‍കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും.നിലവില്‍ ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നിരിക്കെ ഒരാള്‍ക്ക് മാത്രമായി ജീവനക്കാരെ വിട്ടു നല്‍കാന്‍ കഴിയില്ലെന്നായിരുന്നു അധികൃതരുടെ വാദം.ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യക്തമായ തീരുമാനം കൈക്കൊള്ളാന്‍ യോഗം ചേരുന്നത്.കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂപ്രണ്ടിന്റെ ചേംബറിലാണ് യോഗം. മെഡിക്കല്‍ കോളജിന്റെ ചരിത്രത്തില്‍ ആദ്യ സംഭവമാണിതെന്ന് അധികൃതര്‍.എറണാകുളം തിരുവാങ്കുളം സ്വദേശിനിയായ 67 വയസുള്ള വീട്ടമ്മയ്ുടെ പരിചരണത്തിനാണ് സ്ത്രീ ജീവനക്കാരെ വിട്ടുനല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടത്.
ആശുപത്രി സൂപ്രണ്ട് ഡോ.റ്റി.കെ ജയകുമാര്‍, ആര്‍.എം.ഒ ഡോ. ആര്‍.പി രഞ്ചിന്‍, ന്യൂറോ സര്‍ജ്ജറി, ഓര്‍ത്തോ, ഗ്യാസ്‌ട്രോ എന്‍ റോളജി, എന്നീ നാലു വീഭാഗങ്ങളിലെ മേധാവികളാണ് ബോര്‍ഡിലുള്ളത്. വീട്ടമ്മയെ ആശുപത്രിയില്‍ പരിചരിക്കുവാന്‍ സ്ത്രീകള്‍ ഇല്ലാത്തതിനാല്‍ സ്ത്രീ ജീവനക്കാരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മയുടെ ഇളയ മകന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടമ്മ ചികിത്സയ്ക്ക് എത്തുമ്പോള്‍ ആശുപത്രി അധികൃതര്‍ സ്ത്രീ ജീവനക്കാരിയെ വിട്ടുനല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ മാസം ആശുപത്രിയില്‍ എത്തിയ ഇവര്‍ ചികിത്സയ്ക്ക് ശേഷം മടങ്ങി. പിന്നീട് കഴിഞഅഞ തിങ്കളാഴ്ച്ചയാണ് ഇവര്‍ വീണ്ടും എത്തുന്നത്.ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമായതോടെ മകന്‍ വീണ്ടും കോടതിയെ സമീപിച്ചു.രോഗവിവരത്തെക്കുറിച്ച് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് കൂടി തീരുമാനിച്ച ശേഷം ചികിത്സ തുടരണമെന്നായിരുന്നു മകന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."