കെ.റെയില്‍ ജനം ആഗ്രഹിക്കുന്ന പദ്ധതി; മുന്നോട്ടുതന്നെ പോകും; വികസനത്തിന് തുരങ്കം വയ്ക്കുന്നവരുടെ എതിര്‍പ്പ് കാര്യമാക്കില്ലെന്നും മുഖ്യമന്ത്രി
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുതന്നെ പോകുമെന്നും പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും എതിര്പ്പുകാര്യമാക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. രണ്ടുകൂട്ടരും നാടിന്റെ വികസനത്തിന് തുരങ്കം വയ്ക്കുകയാണ്. സിപി.എം സംസ്ഥാന സമ്മേളന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതിയാണിത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നാല് മണിക്കൂറു കൊണ്ട് എത്തുന്ന റെയില്‍ പദ്ധതിയെ എന്തിനാണ് എതിര്‍ക്കുന്നത്. നാടിന്റെ വികസനത്തിന് ആവശ്യമല്ലേ. ആളുകളുടെ സമയ നഷ്ടവും നാടിന്റെ നഷ്ടമല്ലേ. പക്ഷേ വലിയ എതിര്‍പ്പുമായിട്ടാണ് യു.ഡി.എഫും ബിജെപിയും രംഗത്ത് വരുന്നത്. യു.ഡി.എഫ് ആണെങ്കില്‍ എല്ലാ രീതയിലും ബി.ജെ.പിയെ കൂട്ട് പിടിച്ച് നീങ്ങാനാണ് ഉദ്ദേശിക്കുന്നത്. നാടിനെ പുറകോട്ട് അടിപ്പിക്കുക എന്നതാണ് ഇവരുടെ ഉദ്ദേശം. നാട് മുന്നോട്ട് പോകണം. നാടിന്റെ ഭാവി ഇന്ന് ജീവിക്കുന്നവര്‍ക്ക് മാത്രമല്ല. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്, ഭാവി തലമുറയ്ക്ക് ഈ നാട് കാലാനുസൃതമാകണം. അവര്‍ക്ക് കുറ്റപ്പെടുത്ത തക്ക സാഹചര്യം ഉണ്ടാവരുത്. അവര്‍ നമ്മളെ ആണ് കുറ്റപ്പെടുത്തുക.
ഇവിടെ നാടിനെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും ശ്രമങ്ങള്‍ക്കെതിരെ ശരിയായ രീതിയിലുള്ള ഇടപെടല്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നുംപിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."