HOME
DETAILS

മെഡിസിൻ പഠനം: എന്തുകൊണ്ട് വിദേശരാജ്യം തിരഞ്ഞെടുക്കുന്നു?

  
backup
March 04 2022 | 19:03 PM

74230-47845612-2022-march


അടുത്ത അക്കാദമിക് വർഷം മുതൽ സ്വകാര്യ മെഡിക്കൽ കോളജുകളിലെയും കൽപിത സർവകലാശാലകളിലെയും 50 ശതമാനം സീറ്റുകളിൽ അതത് സംസ്ഥാനങ്ങളിലെ സർക്കാർ കോളജുകളിലേതിന് തുല്യമായ ഫീസ് നടപ്പിൽവരുത്താനുള്ള ദേശീയ മെഡിക്കൽ കമ്മിഷൻ ഉത്തരവ് അഭിനന്ദനീയമാണ്. എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേരളത്തിൽ സ്വാശ്രയ മെഡിക്കൽ കോളജുകൾ ആരംഭിച്ചത്. അനുമതി നൽകുമ്പോൾ പല നിബന്ധനകളും സർക്കാർ സ്വാശ്രയ മാനേജുമെന്റുകൾക്ക് മുന്നിൽ വച്ചിരുന്നു. സർക്കാരിന്റെ വാക്കാലുള്ള നിബന്ധനകളായിരുന്നു എല്ലാം. എഴുതപ്പെട്ട കരാറുകൾ ഇല്ലായിരുന്നു. അതിനാൽ തുടക്കംമുതൽ സ്വാശ്രയ മാനേജ്മെന്റുകൾ വൻതുക തലവരിപ്പണം വാങ്ങിയും ലക്ഷങ്ങൾ ഫീസ് ഈടാക്കിയും പ്രവേശനം നൽകിക്കൊണ്ടിരുന്നു.
സ്വാശ്രയ മാനേജ്മെന്റുകൾ ചതിച്ചുവെന്നു പറഞ്ഞ് എ.കെ ആൻ്റണി അന്ന് പരിതപിച്ചതല്ലാതെ, മാനേജ്മെൻ്റ് കമ്മിറ്റിക്കെതിരേ സർക്കാർ നടപടികളൊന്നും എടുത്തില്ല. സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിക്കാതെപോയവരിൽ നിർഭാഗ്യം കൊണ്ട് മാത്രം നീറ്റ് പരീക്ഷ മറികടക്കാൻ കഴിയാതെപോയ പ്ലസ് ടുവിന് ഉയർന്ന മാർക്ക് നേടിയവരുമുണ്ടായിരുന്നു. ഇവർക്ക് സർക്കാർ ഫീസിൽ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിക്കേണ്ടതുണ്ടായിരുന്നു. ഇത് വിദ്യാർഥികളുടെ ന്യായമായ അവകാശമാണ്. എന്നാൽ, മാനേജ്മെൻ്റുകൾ പലതരം കാരണങ്ങൾ നിരത്തി, മാർക്ക് കുറഞ്ഞ പണക്കാരുടെ മക്കൾക്ക് സീറ്റുകൾ നൽകിക്കൊണ്ടിരുന്നു. കോടികൾ തലവരിപ്പണം നൽകാൻ തയാറുള്ള രക്ഷിതാക്കൾ അപ്പുറത്ത് ഉണ്ടാകുമ്പോൾ ലാഭേച്ഛയോടെ മാത്രം പ്രവർത്തിക്കുന്ന സ്വാശ്രയ മാനേജ്മെന്റുകൾ മിടുക്കരായ വിദ്യാർഥികളെ പുറത്തുനിർത്തി കനത്ത തലവരിപ്പണം വാങ്ങി പ്രവേശനം നൽകുന്നതിൽ അത്ഭുതമില്ല.


മകനോ മകളോ ഡോക്ടറായി കാണാൻ കോടികൾ ചെലവാക്കാൻ തയാറാകുന്ന രക്ഷിതാക്കളിലായിരുന്നു ലാഭേച്ഛയോടെ പ്രവർത്തിച്ചിരുന്ന സ്വകാര്യ സ്ഥാപന ഉടമകളുടെ കണ്ണ്. സാധാരണക്കാരന്റെ മക്കൾക്ക് മികച്ച മാർക്കുണ്ടായിട്ടുപോലും മെഡിക്കൽ വിദ്യാഭ്യാസം നിഷേധിച്ചതിന്റെ ഉത്തരവാദിത്വം സ്വാശ്രയ മാനേജ്മെൻ്റിനും അവർക്ക് അതിനു സൗകര്യം ചെയ്തുകൊടുത്ത സർക്കാരുകൾക്കുമാണ്. മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ചാലും കേരളത്തിൽ മെഡിക്കൽ വിദ്യാഭ്യാസം ചെലവേറിയതാണ്. സ്വാശ്രയ കോളജുകളിൽ പലവിധത്തിലായി എഴുപത് ലക്ഷം മുതൽ ഒരു കോടിയോളം വരെ ചെലവാക്കേണ്ടി വരുന്നുണ്ട്. ഫീസിനത്തിലും കോളജിന്റെ നടത്തിപ്പിന്റെ പേരിലും വിദ്യാർഥികളിൽ നിന്ന് വേറെയും പണം ഈടാക്കിക്കൊണ്ടിരിക്കുന്നുണ്ട്.


യൂറോപ്യൻ രാജ്യങ്ങളിൽ മെഡിസിൻ പഠനത്തിന് ഇന്ത്യയിൽ ചെലവാകുന്നതിന്റെ പത്തിലൊന്ന് പോലും ചെലവാകുന്നില്ല. ഉക്രൈനിലെ ആറുവർഷത്തെ മെഡിക്കൽ ബിരുദ പഠനത്തിന് ആകെ ചെലവാകുന്നത് 17 ലക്ഷം രൂപ മാത്രമാണ്. എല്ലാ ചെലവുകളും കൂട്ടിയാലും 25 ലക്ഷത്തിനപ്പുറം കടക്കില്ല. ഇവിടെ അത് ഒരു കോടിയോളം വരുന്നു. ഏറ്റവും മികച്ച മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് ഉക്രൈൻ. പഠനശേഷം അവിടെതന്നെ ജോലിയും ലഭിക്കുന്നു. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ ഉക്രൈനിലെ ചില സർവകലാശാലകൾ പ്രശസ്തമാണ്. വിവിധ രാഷ്ട്രങ്ങളിലെ വിദ്യാർഥികളുമായി ഇടപെടാൻ കഴിയുന്നതുകൊണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാനും കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും സാർവലൗകികത്വം നേടിയെടുക്കാനും കഴിയുന്നു. റൊമാനിയ, ഉക്രൈൻ പോലുള്ള രാജ്യങ്ങളിൽ അവർക്ക് മെച്ചപ്പെട്ട തൊഴിൽ അവസരങ്ങളും ലഭിക്കുന്നു. ഇതല്ലാതെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞതുപോലെ വിദേശത്ത് മെഡിസിൻ പഠനത്തിനു പോകുന്ന 90 ശതമാനം പേരും യോഗ്യതാ പരീക്ഷകളിൽ തോൽക്കുന്നവരല്ല. ഉക്രൈനിൽ റഷ്യയുടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥി എസ്.ജി നവീനിന്റെ പിതാവ് ശേഖരപ്പ ജ്ഞാനഗൗഡർ മന്ത്രിക്ക് മറുപടിയായി പറഞ്ഞത്, തന്റെ മകന് 93 ശതമാനം മാർക്കുണ്ടായിട്ടുപോലും ഇന്ത്യയിൽ മെഡിസിൻ പഠനം ചെലവേറിയതായതിനാൽ അവന് ഉക്രൈനിലേക്ക് പോകേണ്ടി വന്നുവെന്നാണ്. ഇന്ത്യയിൽ മെഡിസിൻ പഠനത്തിന് കോടികൾ വേണമെന്നും ഗൗഡയുടെ മറുപടിയിൽ ഉണ്ടായിരുന്നു.


വിദേശരാജ്യങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കൂടുന്നുവെന്നും ഇന്ത്യയിൽ തന്നെ മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസങ്ങൾക്കുമുമ്പ് പറഞ്ഞിരുന്നു. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തെത്തുടർന്ന് ഇന്ത്യൻ വിദ്യാർഥികൾ അവിടെ കുടുങ്ങിപ്പോയ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയിൽ നിന്ന് ഇത്തരമൊരു പരാമർശം വന്നത്. പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാവാം അടുത്ത അധ്യയനവർഷം മുതൽ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 50 ശതമാനം സീറ്റുകളിൽ സർക്കാർ മെഡിക്കൽ കോളജുകളിലെ ഫീസ് മാത്രം ഈടാക്കിക്കൊണ്ട് പ്രവേശനം നൽകാൻ ദേശീയ മെഡിക്കൽ കമ്മിഷൻ ഉത്തരവിട്ടിട്ടുണ്ടാവുക.


മോഡേൺ മെഡിസിൻ അതിശീഘ്രം ലോകമൊട്ടാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രമേഖലയായിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽ അതിനനുസൃതമായ അടിസ്ഥാന സൗകര്യങ്ങളില്ല. പഠനച്ചെലവും ഏറിയതാണ്. കൂടുതൽ തൊഴിലവസരങ്ങൾ വിദേശത്ത് ലഭിക്കുന്നതും കുട്ടികൾ വിദേശ മെഡിക്കൽ കോളജുകൾ തിരഞ്ഞെടുക്കുന്നതിലെ മുഖ്യ ആകർഷണമാണ്. ഭാഷാ, ലിംഗ വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളിലും ഒരേ രീതിയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ശാസ്ത്രീയ ചികിത്സാ സമ്പ്രദായമായ മോഡേൺ മെഡിസിന്റെ അനന്തസാധ്യതകൾ തേടി കുട്ടികൾ വിദേശത്ത് പഠിക്കാൻ പോകുന്നതിൽ അത്ഭുതമില്ല. ഇന്ത്യയിൽ വിദ്യാർഥികൾക്ക് അതിനുള്ള അടിസ്ഥാനസൗകര്യം ചെയ്തുകൊടുക്കുകയും ഭാരിച്ച പഠനച്ചെലവ് കുറയ്ക്കുകയുമാണ് വേണ്ടത്. അങ്ങനെയുണ്ടായാൽ വിദ്യാർഥികൾ വിദേശ മെഡിക്കൽ കോളജുകൾ തേടിപ്പോകുന്നത് അവസാനിച്ചേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago