കുവൈത്തിലെ കൊവിഡ് വ്യാപനം: പ്രവാസികളും ജാഗ്രത പാലിക്കുക. കെ.ഐ.സി
കുവൈത്ത് സിറ്റി : കുവൈത്തിലെ കൊവിഡ് വ്യാപനം വര്‍ദ്ധിച്ച് വരുന്ന നിലവിലെ സാഹചര്യം പരിഗണിച്ച് ഇവിടെയുളള പ്രവാസി സമൂഹവും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങങ്ങളുടെ ഭാഗമായി ഭാഗിക കര്‍ഫ്യു അടക്കമുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ വാക്‌സിന്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളും സജീവമായി തുടരുകയാണ്.
അന്നം നല്‍കുന്ന ഈ നാടിന്റെ സുരക്ഷയും, സമാധാനപരമായ സാമൂഹിക അന്തരീക്ഷവും നിലനിര്‍ത്തുന്നതില്‍ പ്രവാസി സമൂഹത്തിനും വലിയൊരു പങ്കുണ്ട്.
കൊവിഡ് കാലത്തെ ഏറ്റവും കൂടുതല്‍ പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കഴിഞ്ഞ ദിവസങ്ങളില്‍ മലയാളികളടക്കമുള്ളവര്‍ മരണപ്പെട്ടിരുന്നു. കൊവിഡിന്റെ ആരംഭ കാലത്ത് നാം കാണിച്ചിരുന്ന അതീവ ശ്രദ്ധയും കരുതലും പരസ്പര സഹകരണവും, ഈ സാഹചര്യത്തിലും തുടരേണ്ടതുണ്ട്.
സ്വകാര്യ ഒത്തുചേരലുകളും, അത്യാവശ്യമല്ലാത്ത യാത്രകളും ഒഴിവാക്കണമെന്നും, പൊതു സമൂഹത്തിന്റെ ആരോഗ്യപരമായ സുരക്ഷയെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് നമ്മുടെ സാമൂഹികമായ കടമ നിറവേറ്റണമെന്നും കെ.ഐ.സി ഭാരവാഹികള്‍ പ്രവാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."