സി.പി.എമ്മില്‍ സ്ഥാനാര്‍ഥികളായി: മന്ത്രിമാരില്‍ മേഴ്‌സിക്കുട്ടിയമ്മയും ശൈലജയും കടകംപള്ളിയും; എ.കെ ബാലന്റെയും എ. വിജയരാഘവന്റേയും ഭാര്യമാര്‍ പട്ടികയില്‍
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ഭാര്യമാര്‍ക്ക് സീറ്റ് നല്‍കി സി.പി.എം. എ.കെ ബാലന്റെ ഭാര്യ ഡോ.പി.കെ ജമീലയും പാര്‍ട്ടി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യ ആര്‍.ബിന്ദുവും കൊയിലാണ്ടിയില്‍ മുന്‍ എം.എല്‍.എ എം. ദാസന്റെ ഭാര്യയും മുന്‍ എം.പിയുമായ പി.സതീദേവിയും മല്‍സരിക്കും. കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മത്സരിക്കും.
തുടര്‍ച്ചയായി ജയിച്ചവര്‍ക്ക് വീണ്ടും സീറ്റ് നല്‍കേണ്ടെന്ന പാര്‍ട്ടി നയം സി.പി.എം കര്‍ശനമാക്കി നടപ്പാക്കാന്‍ സിപിഎം. രണ്ടു തവണ ജയിച്ചവര്‍ മാറി നില്‍ക്കണമെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തിനെതിരെ സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നെങ്കിലും തോമസ് ഐസകും ജി.സുധാകരനും അടക്കം ആര്‍ക്കും ഇളവ് കൊടുക്കേണ്ട എന്നാണ് സംസ്ഥാന സമിതി തീരുമാനിച്ചത്.
വൈപ്പിന്‍ എം.എല്‍.എ എസ് ശര്‍മയില്ല. പകരം കെ.എന്‍ ഉണ്ണികൃഷ്ണന്‍ മല്‍സരിക്കും. കളമശ്ശേരിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവ് സ്ഥാനാര്‍ഥിയാകും. മലപ്പുറം ജില്ലയിലെയും മറ്റു ചില സീറ്റുകളുടേയും പേരുകള്‍ അന്തിമമായിട്ടില്ല.
സ്ഥാനാര്‍ഥികള്‍ ജില്ലകളില്‍ ഇങ്ങനെയാണ്
തിരുവനന്തപുരം
പാറശാല -സി.കെ.ഹരീന്ദ്രന്‍
നെയ്യാറ്റിന്‍കര - കെ ആന്‍സലന്‍
വട്ടിയൂര്‍ക്കാവ് - വി.കെ.പ്രശാന്ത്
കാട്ടാക്കട - ഐ.ബി.സതീഷ്
നേമം - വി.ശിവന്‍കുട്ടി
കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രന്‍
വര്‍ക്കല - വി. ജോയ്
വാമനപുരം - ഡി.കെ.മുരളി
ആറ്റിങ്ങല്‍ - ഒ.എസ്.അംബിക
അരുവിക്കര - ജി സ്റ്റീഫന്‍
കൊല്ലം ജില്ല
കൊല്ലം- എം മുകേഷ്
ഇരവിപുരം - എം നൗഷാദ്
ചവറ - ഡോ.സുജിത്ത് വിജയന്‍
കുണ്ടറ - ജെ.മേഴ്സിക്കുട്ടിയമ്മ
കൊട്ടാരക്കര - കെ.എന്‍.ബാലഗോപാല്‍
പത്തനംതിട്ട
ആറന്മുള- വീണാ ജോര്‍ജ്
കോന്നി - കെ.യു.ജനീഷ് കുമാര്‍
റാന്നി -കേരളാ കോണ്‍ഗ്രസ് എം
ആലപ്പുഴ
ചെങ്ങന്നൂര്‍- സജി ചെറിയാന്‍
കായംകുളം - യു .പ്രതിഭ
അമ്പലപ്പുഴ- എച്ച് സലാം
അരൂര്‍ - ദലീമ ജോജോ
മാവേലിക്കര - എം എസ് അരുണ്‍ കുമാര്‍
ആലപ്പുഴ- പി.പി .ചിത്തരഞ്ജന്‍
കോട്ടയം
ഏറ്റുമാനൂര്‍ - വി .എന്‍ .വാസവന്‍
കോട്ടയം - കെ.അനില്‍കുമാര്‍
പുതുപ്പള്ളി - ജെയ്ക്ക് സി തോമസ്
കണ്ണൂര്‍
ധര്‍മ്മടം - പിണറായി വിജയന്‍
പയ്യന്നൂര്‍ - പി ഐ മധുസൂധനന്‍
കല്യാശ്ശേരി - എം വിജിന്‍
അഴിക്കോട് - കെ വി സുമേഷ്
മട്ടന്നൂര്‍ - കെ.കെ.ഷൈലജ
തലശ്ശേരി - എ എന്‍ ഷംസീര്‍
തളിപ്പറമ്പ് - എം വി ഗോവിന്ദന്‍
തൃശ്ശൂര്‍
ചാലക്കുടി - യു .പി . ജോസഫ്
ഇരിങ്ങാലക്കുട - ആര്‍.ബിന്ദു
വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി
മണലൂര്‍ - മുരളി പെരുനെല്ലി
ചേലക്കര - യു.ആര്‍.പ്രദീപ്
ഗുരുവായൂര്‍ - ബേബി ജോണ്‍ (അന്തിമതീരുമാനമായില്ല)
പുതുക്കാട് - കെ.കെ. രാമചന്ദ്രന്‍
കുന്നംകുളം - എ.സി.മൊയ്തീന്‍
പാലക്കാട്
ആലത്തൂര്‍ - കെ.ഡി പ്രസന്നന്‍
നെന്മാറ - കെ ബാബു
പാലക്കാട് - തീരുമാനം ആയില്ല
മലമ്പുഴ - എ പ്രഭാകരന്‍
കോങ്ങാട്- പി പി സുമോദ്
തരൂര്‍ - ഡോ. പി കെ ജമീല
ഒറ്റപ്പാലം - പി ഉണ്ണി
ഷൊര്‍ണ്ണൂര്‍ - സി കെ രാജേന്ദ്രന്‍
തൃത്താല -എം ബി രാജേഷ്
ഇടുക്കി
ഉടുമ്പന്‍ചോല - എം.എം.മണി
ദേവികുളം- എ.രാജ
എറണാകുളം
കൊച്ചി - കെ.ജെ. മാക്‌സി
വൈപ്പിന്‍ - കെ.എന്‍ ഉണ്ണികൃഷ്ണന്‍
തൃക്കാക്കര - ജെ ജേക്കബ്
തൃപ്പൂണിത്തുറ - എം.സ്വരാജ്
കളമശേരി - പി രാജീവ്
കോതമംഗലം - ആന്റണി ജോണ്‍
പിറവം- അന്തിമതീരുമാനമായില്ല
കോഴിക്കോട്
കോഴിക്കോട് നോര്‍ത്ത് - തോട്ടത്തില്‍ രവീന്ദ്രന്‍
കോഴിക്കോട് സൗത്ത് - ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥി (അഹമ്മദ് ദേവര്‍കോവില്‍)
പേരാമ്പ്ര - ടി പി രാമകൃഷ്ണന്‍
കുറ്റ്യാടി - കേരളാ കോണ്‍ഗ്രസ് (എം)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."