HOME
DETAILS

ഇബ്‌നു അബ്ദുൽ വഹാബ് അല്ല സഊദി: കിരീടാവകാശി

  
backup
March 05 2022 | 06:03 AM

%e0%b4%87%e0%b4%ac%e0%b5%8d%e2%80%8c%e0%b4%a8%e0%b5%81-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b5%bd-%e0%b4%b5%e0%b4%b9%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2


റിയാദ്
സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വഹാബിസത്തെക്കുറിച്ചും സുന്നി, ശീഈ വിഭാഗങ്ങളെ കുറിച്ചും നടത്തിയ പരാമർശങ്ങൾ ശ്രദ്ധേയമാകുന്നു. അമേരിക്കൻ മാസികയായ 'ദി അറ്റ്ലാന്റിക്കിന്' നൽകിയ അഭിമുഖത്തിൽ ഇബ്നു അബ്ദുൽവഹാബ് അല്ല സഊദിയെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് ഒരു പ്രവാചകനല്ല, അദ്ദേഹം ഒരു മാലാഖയല്ലെന്ന് ഞാൻ പറയും. പല രാഷ്ട്രീയ നേതാക്കന്മാർക്കും സൈനിക നേതാക്കൾക്കുമിടയിൽ ഒന്നാം സഊദി രാഷ്ട്രത്തിൽ ജീവിച്ചിരുന്ന മറ്റു പല പണ്ഡിതന്മാരെയും പോലെയുള്ള ഒരാൾ മാത്രമായിരുന്നു, കിരീടാവകാശി വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഈ പരാമർശം സഊദി ഗസറ്റ് പോലുള്ള പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.


സുന്നി ചിന്താധാരയിൽ നാലു മദ്ഹബുകളുണ്ട്. ശീഈ ചിന്താധാരയിലും ഇതേപോലെ പല അവാന്തര വിഭാഗങ്ങളുമുണ്ട്. സഊദിയിൽ മതപരമായ കാഴ്ചപ്പാടിനുള്ള ഏക മാർഗം എന്ന രീതിയിൽ ഏതെങ്കിലും ഒരു ചിന്താധാര മാത്രം പ്രചരിപ്പിക്കാൻ ആർക്കും കഴിയില്ല. എൺപതുകളിലും തൊണ്ണൂറുകളിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അങ്ങിനെ സംഭവിച്ചിരിക്കാം. എന്നാൽ ഇന്ന് ഇക്കാര്യങ്ങളെല്ലാം ശരിയായ ട്രാക്കിലാണെന്നും കിരീടാവകാശി വ്യക്തമാക്കി. സഊദിയുടെ ആത്മാവ് ഇസ്‌ലാമിക തലത്തിൽ അധിഷ്ഠിതമാണെന്ന് ഉറപ്പാക്കാൻ കലർപ്പില്ലാത്ത ഇസ്‌ലാമാണ് അവലംബിക്കുന്നത് . പ്രവാചകനും ഖലീഫമാരും ജീവിച്ചു കാണിച്ചു തന്ന യഥാർഥ ഇസ്‌ലാമിന്റെ മൂല്യങ്ങളിലേക്ക് മടങ്ങാനാണ് സഊദി ശ്രമിക്കുന്നത്.
തീവ്രവാദികൾ ഇസ്‌ലാമിനെ ഹൈജാക്ക് ചെയ്യുകയും തങ്ങളുടെ താൽപര്യങ്ങൾക്കനുസൃതമായി മതമൂല്യങ്ങളെ വളച്ചൊടിക്കുകയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പ്രബോധകനാണ്. ആദ്യ സഊദി ഭരണകൂടത്തിൽ പ്രവർത്തിച്ച നിരവധി രാഷ്ട്രീയ, സൈനിക പ്രവർത്തകരിൽ പെട്ട പ്രബോധകൻ മാത്രമായിരുന്നു അദ്ദേഹം. അക്കാലത്ത് അറേബ്യൻ ഉപദ്വീപിൽ ആളുകൾക്ക് എഴുത്തും വായനയും അറിയില്ലായിരുന്നു. ഇവർ മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ വിദ്യാർഥികളായിരുന്നു. അവരുടെ കാഴ്ചപ്പാടിലാണ് ചരിത്ര രചന നടത്തിയത്. ഇത് നിരവധി തീവ്രവാദികൾ ദുരുപയോഗിച്ചിട്ടുണ്ട്.


ഇന്ന് ഇക്കാര്യങ്ങളെല്ലാം ശരിയായ ട്രാക്കിലാണെന്നും കിരീടാവകാശി വ്യക്തമാക്കി. ലോകത്ത് ഇത്രയും തീവ്രവാദം സൃഷ്ടിക്കുന്നതിൽ മുസ്‌ലിം ബ്രദർഹുഡ് വലിയ പങ്ക് വഹിക്കുന്നുണ്ട്. ആളുകളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്ന പാലം പോലെയാണ് ചില ബ്രദർഹുഡുകാർ പ്രവർത്തിക്കുന്നത്.
അവരുമായി സംസാരിക്കുമ്പോൾ അവർ തീവ്രവാദികളാണെന്ന് തോന്നില്ല. എന്നാൽ അവർ ആളുകളെ തീവ്രവാദത്തിലേക്ക് നയിക്കും. ഉസാമ ബിൻ ലാദനും അയ്മൻ അൽസവാഹിരിയും ബ്രദർഹുഡ് ഉൽപന്നനങ്ങളായിരുന്നു. ഐ.എസ് നേതാവ് ബ്രദർഹുഡുകാരനായിരുന്നു. മുൻ ദശകങ്ങളിൽ തീവ്രവാദ നിർമിതിയിൽ മുസ്‌ലിം ബ്രദർഹുഡ് ശക്തമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  5 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  5 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  5 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  5 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  5 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  5 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  5 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  5 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  5 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  5 days ago