HOME
DETAILS

പങ്കാളിത്ത പെൻഷൻകാർ സമരത്തിലേക്ക് പേഴ്സണൽ സ്റ്റാഫിന് കിട്ടുന്നതുപോലും തങ്ങൾക്കില്ല

  
backup
March 05 2022 | 06:03 AM

%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%86%e0%b5%bb%e0%b4%b7%e0%b5%bb%e0%b4%95%e0%b4%be%e0%b5%bc-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4


നിസാം കെ അബ്ദുല്ല
കൽപ്പറ്റ
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് കിട്ടുന്ന പെൻഷൻ പോലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് ആരോപിച്ച് തുച്ഛമായ തുക വാങ്ങുന്ന സംസ്ഥാനത്തെ പങ്കാളിത്ത പെൻഷൻകാർ അനിശ്ചിതകാല സമരത്തിലേക്ക്. പദ്ധതിയിൽ ഉൾപ്പെട്ട് വിരമിച്ച 1600ഓളം ജീവനക്കാരിൽ ഭൂരിഭാഗം പേർക്കും 500ഉും 600ഉും രൂപ മാത്രം പെൻഷൻ ലഭിക്കുന്ന സ്ഥിതിവന്നതോടെയാണ് ഇവർ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
ഇതിന് മുന്നോടിയായി ഈ മാസം ഏഴിന് സെക്രട്ടേറിയേറ്റ് നടയിൽ സമരം നടത്തും. പങ്കാളിത്ത പെൻഷൻകാരുടെ രാഷ്ട്രീയഭേദമന്യേയുള്ള കൂട്ടായ്മയായ സ്റ്റേറ്റ് എൻ.പി.എസ് എംപ്ലോയീസ് കലക്ടീവ് കേരളയുടെ നേതൃത്വത്തിലാണ് സമരം.


മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് രണ്ടുവർഷവും ഒരു ദിവസവും ജോലി ചെയ്താൽ 3,350 രൂപ പെൻഷനും കാലാകാലങ്ങളിൽ വർധിച്ചുവരുന്ന ഡി.എയും ലഭിക്കുന്നുണ്ട്. പത്ത് വർഷം ജോലി ചെയ്ത സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ ഉൾപ്പെട്ട ജീവനക്കാർക്ക് മിനിമം പെൻഷനായി 1,150 രൂപയും ഡി.എയും സാമൂഹ്യ സുരക്ഷാ പെൻഷൻ 1,700 രൂപയും ലഭിക്കുന്നുണ്ട്.
എന്നാൽ എട്ട് വർഷം ജോലി ചെയ്ത് വിരമിച്ച പങ്കാളിത്ത പെൻഷൻ പദ്ധതിയിലുള്ള ജീവനക്കാരന് വെറും 600 രൂപ പോലും തികയാത്ത പ്രതിമാസ ആന്വിറ്റിയാണ് ലഭിക്കുന്നതെന്നാണ് ഇവർ പറയുന്നത്.
2013 ഏപ്രിൽ ഒന്നിന് ശേഷം സർവിസിൽ പ്രവേശിച്ചതിനാൽ ഡി.സി.ആർ.ജി., കുടുംബ പെൻഷൻ, പെൻഷൻ കമ്മ്യൂട്ടേഷൻ, എക്സ്ഗ്രേഷ്യാ പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങളെല്ലാം നൽകുന്നില്ല. കേന്ദ്രസർക്കാർ പങ്കാളിത്ത പെൻഷൻകാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ പോലും പുനഃപരിശോധനാ സമിതിയുടെ പേരിൽ തടഞ്ഞുവച്ചെന്നും ഇവർ പറയുന്നു.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് 60 വയസ് തികയുന്നതിനു മുൻപ് തന്നെ പെൻഷൻ ഉൾപ്പെടെയുള്ള പല ആനുകൂല്യങ്ങളും വാരിക്കോരി നൽകുമ്പോൾ തങ്ങളോട് സർക്കാർ ഇരട്ടത്താപ്പ് സമീപനമാണ് പുലർത്തുന്നതെന്ന് വിരമിച്ച ഈ വിഭാഗം ജീവനക്കാർ ആരോപിക്കുന്നു. രാജസ്ഥാൻ സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു.
പഴയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനവും നടത്തിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് കേരളത്തിലും പങ്കാളിത്ത പെൻഷൻകാർ സമരത്തിനൊരുങ്ങുന്നത്.
അതേസമയം പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നത് പഠിക്കുന്നതിനായി സമിതിയെ നിയോഗിച്ച സർക്കാർ റിപ്പോർട്ട് കിട്ടി ഒരു വർഷമായിട്ടും തുടർനടപടി സ്വീകരിച്ചിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  16 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  16 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  16 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  16 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  16 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  17 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  17 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  17 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  17 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  17 days ago