ഉക്രൈന് പ്രസിഡന്റ് ഇന്ന് യു.എസ് സെനറ്റിനെ അഭിസംബോധന ചെയ്യും
കീവ്: ഉക്രൈന് പ്രസിഡന്റ് വഌദ്മിര്‍ സെലന്‍സ്കി ഇന്ന് യു.എസ് സെനറ്റിനെ അഭിസംബോധന ചെയ്യും. സൂം പ്ലാറ്റ്ഫോം വഴിയാണ് സെലന്‍സ്കി യു.എസ് സെനറ്റര്‍മാരുമായി സംസാരിക്കുക.
യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് റഷ്യയ്ക്കെതിരെ എണ്ണയുടെ ഇറക്കുമതി നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടും. റഷ്യയ്ക്ക് എതിരെ കടുത്ത നിലപാട് സ്വീകരിക്കമെന്നാണ് സെലെന്‍സ്കിയുടെ ആവിശ്യം.
വര്‍ദ്ധിച്ചു വരുന്ന എണ്ണവില ഇനിയും ഉയര്‍ന്നേക്കും. ഇത് യുഎസിലെ ഉപഭോക്താക്കളെ പ്രതിസന്ധിയില്‍ എത്തിച്ചേക്കാം. അതിനാല്‍ തന്നെ സെലെന്‍സ്കിയുടെ ആവിശ്യം വൈറ്റ് ഹൗസ് നിരസിച്ചിരുന്നു. അതേസമയം, യുക്രൈനെതിരെയുളള ബോംബിംഗ് ആക്രമം നിര്‍ത്താന്‍ സെലെന്‍സ്കി നാറ്റോയോട് ആവശ്യപ്പെടിരുന്നു. എന്നാല്‍, ഇത് പടിഞ്ഞാറും റഷ്യയും തമ്മിലുള്ള സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് എത്തിയേക്കാമെന്ന് ഭയന്ന് ബൈഡന് ആവശ്യം തളളി.
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയം ഉക്രൈനലെ സപ്പോര്‍ഷ്യ കഴിഞ്ഞ ദിവസം റഷ്യ വളയുകയും ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ ലോകമെമ്പാടും കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."