HOME
DETAILS

സ്ഥാനാര്‍ഥി നിര്‍ണയം: സി.പി.എമ്മില്‍ കലഹവും കലാപവും; ആലപ്പുഴയിലും പാലക്കാടും കണ്ണൂരും കോഴിക്കോടും തര്‍ക്കങ്ങള്‍ തലപൊക്കി

  
backup
March 06 2021 | 04:03 AM

c-p-m-candidate-issue-2021

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി സാധ്യതാ പട്ടിക പുറത്തുവന്നതോടെ സി.പി.എമ്മിലും കലാപം.
ആലപ്പുഴയിലും പാലക്കാടും കോഴിക്കോടും കണ്ണൂരും തര്‍ക്കങ്ങള്‍ തലപൊക്കി. മന്ത്രിമാരായ തോമസ് ഐസക്കിനെയും ജി.സുധാകരനെയും മാറ്റി നിര്‍ത്തിയതിനെതിരേയാണ് ആലപ്പുഴയിലെ പ്രധാന പ്രശ്‌നം. ജി.സുധാകരനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴയില്‍ പോസ്റ്റര്‍ ഉയര്‍ന്നു കഴിഞ്ഞു. സുധാകരനു പകരം സ്ഥാനാര്‍ഥിയായെത്തുന്ന വ്യക്തിക്കെതിരേയും പോസ്റ്റര്‍ ഉയര്‍ന്നിട്ടുണ്ട്.
പാലക്കാട് തൃത്താലയില്‍ മന്ത്രി എ.കെ ബാലന്റെ ഭാര്യയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേയും ഷൊര്‍ണൂരില്‍ പി.കെ ശശിയെ മാറ്റി നിര്‍ത്തിയതിലും പ്രതിഷേധവും വിമര്‍ശനങ്ങളുമുണ്ട്.

കണ്ണൂരില്‍ പി.ജയരാജനെ മാറ്റി നിര്‍ത്തിയതിനെതിരേയും കടുത്ത അമര്‍ഷമുണ്ട്. കോഴിക്കോട് കൊയിലാണ്ടിയിലും നോര്‍ത്ത് മണ്ഡലത്തിലും അതൃപ്തി പുകയുന്നു. പരിചയ സമ്പന്നരായ പലരേയും മാറ്റി നിര്‍ത്തി പുതുമുഖങ്ങളെ രംഗത്തിറക്കുമ്പോള്‍ പലയിടത്തും പരാജയം ക്ഷണിച്ചുവരുത്തുകയാണെന്നും ആക്ഷേപമുണ്ട്. മുഖ്യമന്ത്രിയുടെ ഇഷ്ടക്കാര്‍ക്കോ ആശ്രിതര്‍ക്കോ സീറ്റുണ്ട് എന്നതാണ് ഉയര്‍ത്തിക്കാട്ടുന്ന മറ്റൊരാരോപണം. ബേപ്പൂരില്‍ അഡ്വ. പി.എ മുഹമ്മദ് റിയാസും മന്ത്രി എ.കെ ബാലന്റെ ഭാര്യയും എ വിജയരാഘവന്റെ ഭാര്യയും കയറിക്കൂടിയതിങ്ങനെയാണെന്നാണ് ആക്ഷേപം. ജനാധിപത്യമഹിളാ അസോസിയേഷനിലെ കരുത്തരായ വനിതകളെയൊക്കെ തഴഞ്ഞാണ് വിജയരാഘവന്റേയും ബാലന്റെയും ഭാര്യമാര്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ കയറിക്കൂടിയിരിക്കുന്നത്.

അതിനിടെ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിക്കാനുള്ള സിപിഎം ജില്ലാ നേതൃയോഗങ്ങള്‍ ഇന്ന് ചേരും. ഐസക് -സുധാകര പക്ഷ നേതാക്കള്‍ ആലപ്പുഴയിലെ യോഗങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചേക്കും. സംസ്ഥാന കമ്മിറ്റി അംഗവും ചെങ്ങന്നൂര്‍ എം.എല്‍.എയുമായ സജി ചെറിയാന്റെ നേതൃത്വത്തിലുള്ള നീക്കമാണ് അപ്രതീക്ഷിത വെട്ടിനിരത്തലിന് പിന്നിലെന്നാണ് ആരോപണം.

തോമസ് ഐസക്കിനും ജി.സുധാകരനും വീണ്ടും അവസരം ലഭിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് മേല്‍ ശക്തമായ സമ്മര്‍ദ്ദമാണ് ആലപ്പുഴയിലെ നേതാക്കള്‍ നടത്തിയത്. ജില്ലയിലെ ആകെ വിജയസാധ്യതയ്ക്ക് പോലും മങ്ങലേല്‍ക്കുന്ന തീരുമാനമെന്നാണ് യോഗത്തില്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ വ്യക്തമാക്കിയത്. എന്നാല്‍ എതിര്‍പ്പുകളും സമ്മര്‍ദ്ദങ്ങളുമെല്ലാം സംസ്ഥാന നേതൃത്വം തള്ളി. പുതിയ മുഖങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സ്ഥാനാര്‍ഥി പട്ടിക അംഗീകാരത്തിനായി ഇന്ന് ജില്ലാ നേതൃത്വത്തിന് മുന്നിലെത്തും.

ചെങ്ങന്നൂര്‍ ഒഴികെ സി.പി.എം മത്സരിക്കുന്ന മറ്റ് അഞ്ചിടങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പുകയുന്നുണ്ട്. അരൂരില്‍ ഗായിക ദലീമ ജോജോയ്ക്ക് അവസരം ലഭിച്ചത് ജില്ലാ നേതൃത്വത്തെ പോലും ഞെട്ടിച്ചിരിക്കുകയാണ്. പാര്‍ട്ടിക്ക് പുറത്തുള്ള ചിലരുടെ ഇടപെടല്‍ സ്ഥാനാര്‍ഥിത്വത്തിന് പിന്നിലുണ്ടെന്നാണ് ആക്ഷേപം. ഇതുതന്നെയാണ് മിക്ക ജില്ല കളിലേയും പരാതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  14 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  14 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  14 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  15 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  15 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  15 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  15 days ago