ആരൊക്കെ തള്ളിപറഞ്ഞാലും എപ്പോഴും ഇടനെഞ്ചില്‍ തന്നെ; പി.ജയരാജന് പിന്തുണയുമായി മകന്
കണ്ണൂര്‍: സി.പി.എമ്മില്‍ അവഗണന നേരിടുന്നുവെന്ന് ആക്ഷേപം നേരിടുന്ന പി.ജയരാജനെ പിന്തുണച്ച് മകന് ജെയിന് രാജ്. 'ആരൊക്കെ തള്ളിപ്പറഞ്ഞാലും എന്നും എപ്പോഴും ഇടനെഞ്ചില്‍ തന്നെ' - ജയരാജന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ജയിന് രാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടംപിടിക്കാതെ പോയ പി.ജയരാജനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നതിനിടെയാണ് പിന്തുണയുമായി മകനും രംഗത്തെത്തിയത്.
'ജയരാജന് സെക്രട്ടറിയേറ്റില്‍ ഇല്ല, എന്നാല്‍ ജനങ്ങളോടൊപ്പം ഉണ്ട്. സ്ഥാനമാനങ്ങളില്‍ അല്ല. ജനഹൃദയങ്ങളിലാണ് സ്ഥാനം. ചങ്കൂറ്റം ആര്‍ക്കും പണയം വെച്ചിട്ടില്ല' തുടങ്ങിയ കുറിപ്പുകള്‍ റെഡ് ആര്‍മി ഫേസ്ബുക്ക് പേജില്‍ അടക്കം പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാല്‍, പൊതുപ്രവര്ത്തകന് പദവിയല്ല, നിലപാടാണ് പ്രധാനമെന്ന് പി.ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ തഴഞ്ഞോ ഇല്ലയോ എന്നാണ് മാധ്യമങ്ങള്‍ക്ക് അറിയേണ്ടത്. മാധ്യമങ്ങള്‍ക്ക് ഒളിഞ്ഞുനോട്ട മനോഭാവമാണ്. വിമര്‍ശനവും സ്വയം വിമര്‍ശനവുമുള്ള പാര്‍ട്ടിയാണ് സി.പി.എമ്മെന്നും പി.ജയരാജന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."