നൂതന സാങ്കേതിക വിദ്യകള്‍ കുറ്റവാളികള്‍ കൈക്കലാക്കുന്നത് തടയണമെന്ന് ഗവര്‍ണര്‍
കൊല്ലം: കേരളത്തില്‍ അടുത്തിടെ നടന്ന എടിഎം തട്ടിപ്പ് അതീവ ഗൗരവതരമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. സംസ്ഥാന പൊലിസ് സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സമ്മേളനം 'കൊക്കൂണ്‍2016' കൊല്ലം റാവിസ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൈബര്‍ നിയമങ്ങള്‍ വിദ്യാലയങ്ങളില്‍ പാഠ്യവിഷയമാക്കണം. സൈബര്‍ കുറ്റകൃത്യങ്ങളില്‍ സ്ത്രീകളും കുട്ടികളുമാണ് കൂടുതലായി ഇരകളാകുന്നത്. 18-30 പ്രായപരിധിയിലുള്ളവരാണ് കൂടുതലും അകപ്പെടുന്നത്. നവീന സമൂഹ മാധ്യമങ്ങളുടെ നന്‍മതിന്‍മകള്‍ തിരിച്ചറിഞ്ഞ് ഉപയോഗിക്കാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ബോധവല്‍ക്കരണം ആവശ്യമാണെന്നു ഗവര്‍ണര്‍ പറഞ്ഞു.
സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നത് വ്യാപകമായിരിക്കുന്നു. സുരക്ഷാ സംവിധാനം സര്‍ക്കാര്‍ ഏജന്‍സികള്‍ വര്‍ധിപ്പിക്കണം. ഇത്തരം സംഭവങ്ങളില്‍ പൊലിസ് കൂടുതല്‍ ജാഗ്രത പാലിക്കണം. നൂതന സാങ്കേതിക വിദ്യകള്‍ കുറ്റവാളികള്‍ കൈക്കലാക്കുന്നത് തടയണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സൈബര്‍ ലോകത്തെ വെല്ലുവിളികളും പുത്തന്‍ സാങ്കേതിക വിദ്യയും പരിചയപ്പെടുത്തുകയാണ് സെമിനാറിന്റെ ലക്ഷ്യം. വിദേശ രാജ്യങ്ങളില്‍നിന്നടക്കമുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അധ്യക്ഷത വഹിച്ചു. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ, സിറ്റിപൊലിസ് കമ്മിഷണര്‍ സതീഷ് ബിനോ തുടങ്ങിയവര്‍ പങ്കെടുത്തു. നാളെ വൈകിട്ട് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."