തനിക്കെതിരെ പ്രതിഷേധിക്കുന്നത് ഇരുട്ടിന്റെ സന്തതികള്‍: എ.കെ ബാലന്‍
തിരുവനന്തപുരം: തനിക്കെതിരെ പോസ്റ്ററൊട്ടിച്ചത് വര്‍ഗ ശത്രുവിന്റെ കൂടെ നിന്നവരാണെന്ന് മന്ത്രി എ.കെ ബാലന്‍. അവരുടെ ലക്ഷ്യമെന്താണെന്ന് തനിക്ക് നന്നായറിയാം. പ്രതിഷേധിക്കുന്നത് ഇരുട്ടിന്റെ സന്തതികളാണ്. മാധ്യമങ്ങള്‍ ഇപ്പോള്‍ കൊടുക്കുന്ന വാര്‍ത്തകളെല്ലാം വാസ്തവ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
സേവ് സി.പി.എം ഫോറം ഇന്നും ഇന്നലെയുമായി ഉണ്ടായതല്ല. കേരളത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതിന് വര്‍ഗശത്രുക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അത്.
സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ജനാധിപത്യ പ്രക്രിയയാണ് നടക്കുന്നത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. പത്താംതിയതി പിബിയുടെ അംഗീകാരത്തോട് കൂടിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാത്രിയോടെയാണ് പാലക്കാട് നഗരത്തില്‍ മന്ത്രി എ.കെ ബാലനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കും. ജനാധിപത്യത്തെ കുടുംബ സ്വത്താക്കാനുള്ള അധികാര മോഹികളെ തിരിച്ചറിയുക എന്നീ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്. സേവ് കമ്മ്യൂണിസത്തിന്റെ പേരില്‍ സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിലും മന്ത്രിയുടെ വീടിന്റെ പരിസരത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."