HOME
DETAILS
MAL
പാലാരിവട്ടം പാലം നാടിനു സമര്‍പ്പിച്ചു
backup
March 07 2021 | 11:03 AM
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നാടിനു സമര്‍പ്പിച്ചു. പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ചടങ്ങുകള്‍ ഇല്ലാതെയാണ് പാലം തുറന്നത്. മന്ത്രി ജി. സുധാകരന് ആദ്യ യാത്രക്കാരനായി.
പാലത്തിന്റെ അവസാനപണികള്‍ ശനിയാഴിച്ച രാത്രിയോടെ പൂര്‍ത്തിയായിരുന്നു. 2016 ഒക്ടോബര്‍ 12ന് പാലാരിവട്ടത്തെ ആദ്യ പാലം ഉദ്ഘാടനം ചെയ്തെങ്കിലും ആറുമാസത്തിനുള്ളില്‍ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചു. ശേഷം 2019ല്‍ പാലം അറ്റക്കുറ്റപ്പണികള്‍ക്കായി അടച്ചു. തുടര്‍ന്നാണ് പാലം പൊളിച്ച് പുതിയത് നിര്‍മിക്കാന്‍ തീരുമാനമായത്. പുതിയ പാലനിര്‍മാണം അഞ്ചുമാസത്തിനുള്ളില്‍ പൂര്‍ത്തിയായി.
അതേസമയം ഉദ്ഘാടനം ദിവസം സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരും പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."