HOME
DETAILS

തണല്‍ വിരിച്ച മഹാമനുഷ്യന്‍

  
backup
March 06 2022 | 08:03 AM

kerala-artcle-hyderali-shihab-thangal123111

കഷ്ടപ്പാടിന്റെ, നിറസങ്കടങ്ങളുടെ പൊരിവെയില്‍ കൊണ്ട് തളര്‍ന്നു വരുന്നവര്‍ക്ക് തണലായിരുന്ന ഒരാള്‍. മറ്റുള്ളവരുടെ സങ്കടപ്പെരുമഴ മുഴുവന്‍ തന്റേതെന്നതു പോലെ ഇരുന്ന് നനഞ്ഞ ഒരാള്‍..അനിശ്ചിതത്വത്തിന്റെ ഇരുളില്‍ തപ്പുന്നവര്‍ക്കു മുന്നില്‍ നിലാവായി പെയ്‌തൊരാള്‍...സാധാരണക്കാരില്‍ സാധാരണക്കാരനായവര്‍ക്കും കൈനീട്ടിത്തൊടാവുന്ന അകലത്തില്‍ ജീവിച്ചൊരു സാത്വികന്‍..അതെല്ലാമായിരുന്നു അദ്ദേഹം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.

തികച്ചും അനിവാര്യമായൊരു തിരിച്ചുപോക്കില്‍ കേരളീയ സമൂഹത്തില്‍ അപരിഹാര്യമായ വിടവ് സംഭവിച്ചിരിക്കുന്നു. ഒരു സമുദായത്തിന്റെ മുഴുവന്‍ വേദനകളും സമൂഹത്തിന്റെ നോവുകളും പേറി കേരളത്തിനു സൗഹൃദത്തിന്റെ നല്ല നാളുകള്‍ സമ്മാനിച്ചതില്‍ പങ്കിനെ ചെറുതായി കാണാനാകില്ല. രാജ്യവും സമുദായവും സമൂഹവും തീക്ഷ്ണമായ വഴികളിലൂടെ കടന്നുപോകുന്ന സന്ദര്‍ഭം. കലാപങ്ങള്‍ ബാക്കിവച്ച വേവും നോവും പട്ടിണിയും ദുരിതം തീര്‍ത്തപ്പോള്‍ ജനങ്ങള്‍ ആശ്രയിച്ചിരുന്നത് സമുദായ നേതാക്കളുടെ സന്നിധാനങ്ങളിലായിരുന്നു. പരിഹാരം അവിടെയുണ്ടെന്ന വിശ്വാസവും ശാന്തമായ, ആരെയും അസ്വസ്ഥപ്പെടുത്താത്ത ഒരു തീരുമാനം കൈക്കൊള്ളുമെന്ന തീര്‍ച്ചപ്പെടുത്തലുമായിരുന്നു അതിനു പ്രേരിപ്പിച്ചത്. ആ വിശ്വാസത്തെ ചേര്‍ത്തുപിടിക്കുക തന്നെ ചെയ്തു പാണക്കാട് കൊടപ്പനക്കല്‍ തറവാട് അടക്കമുള്ള സന്നിധാനങ്ങള്‍.

വിശ്വാസത്തിനു മേല്‍ പൊക്കിക്കെട്ടിയ സൗധങ്ങളാണ് പാണക്കാട്ടെ ഓരോ വീടുകളും. പരാതികളും പരിഭവങ്ങളുമായി കടന്നുചെന്നവര്‍ക്ക് ആശ്വാസത്തിന്റെ കൈത്തലം നീട്ടി തീര്‍ത്ഥം നല്‍കി. ഓരോ ചുവടുകളും കൃത്യതയോടെയും വ്യക്തതയോടെയുമാണ് അവര്‍ മുന്നോട്ടുവച്ചിരുന്നത്. ഒരു ദുര്‍ബലനിമിഷത്തിന്റെയറ്റത്ത് സംഭവിക്കാവുന്ന തെറ്റ് എന്ന ശരികേടിലേക്ക് കടക്കാന്‍ ആരെയും അനുവദിച്ചില്ല. എല്ലാം കൃത്യമായിരുന്നു, തീരുമാനങ്ങളും നിലപാടുകളും ഇടപെടലുകളുമെല്ലാം. കേരള മുസ്‌ലിംകളുടെ ആത്മീയ നേതാവായിരിക്കെ തന്നെ രാഷ്ട്രീയ രംഗത്തും തങ്ങള്‍ നടത്തിയ ഇടപെടല്‍ ചെറുതല്ലാത്ത ചലനങ്ങളാണ് സൃഷ്ടിച്ചത്.

മതമൈത്രി നിലനിറുത്തുന്നതില്‍ പാണക്കാട് കുടുംബത്തിന്റെ സംഭാവനകള്‍ നിസ്തുലമാണ്. അങ്ങാടിപ്പുറം ക്ഷേത്രത്തിന്റെ വാതില്‍ അഗ്‌നിക്കിരയായപ്പോള്‍ അവിടെച്ചെന്ന് മതസൗഹാര്‍ദത്തിന്റെ ആവശ്യകതയെ ഊന്നിപ്പറഞ്ഞ മുഹമ്മദലി ശിഹാബ് തങ്ങള്‍ അവിടുന്ന് ഹൈദരലി ശിഹാബ് തങ്ങളോട് സംഭവത്തെക്കുറിച്ച് സംസാരിച്ചതിനു ശേഷമാണ് അവിടേക്കു പോയതെന്നത് ചരിത്രം. മുഹമ്മദലി ശിഹാബ് തങ്ങളുടെ ശക്തമായ തീരുമാനങ്ങള്‍ക്കു പിന്നില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ വ്യക്തിമുദ്ര പതിഞ്ഞിരുന്നു എന്നര്‍ത്ഥം. നീതിയും ധര്‍മവും സൗഹാര്‍ദവും കെടാതെ സൂക്ഷിക്കുമ്പോഴും പാതിരാ നേരത്തും പാവങ്ങള്‍ക്കായി സേവനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്ത് സാമുദായിക, വൈയക്തിക, കുടുംബ പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കുമ്പോള്‍ അതിനു പരിഹാരം കണ്ടെത്തി എഴുതിനല്‍കിയിരുന്നത് ഹൈദരലി തങ്ങളായിരുന്നു.

മതസൗഹാര്‍ദത്തിനു ഭംഗം വരുത്തുന്ന ചെയ്തികള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത്രമേല്‍ ഗുരുതരമായ സംഭവങ്ങളൊന്നും ഹൈദരലി ശിഹാബ് തങ്ങള്‍ നയിച്ച കാലത്ത് ഉണ്ടായിട്ടില്ല എന്നു പറയുമ്പോള്‍ സമൂഹത്തില്‍ അങ്ങനെയൊരു പ്രവൃത്തി ഇല്ലാതിരിക്കാന്‍ ഹൈദരലി തങ്ങള്‍ കാണിച്ചഇടപെട്ട ജാഗ്രത എത്രമാത്രം കൃത്യമായിരുന്നു. സമൂഹത്തില്‍ കലാപവും സ്പര്‍ധയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാന്‍ മുന്നിട്ടിറങ്ങുന്ന ഒരുകൂട്ടര്‍ എന്നുമുണ്ടായിരുന്നു. അവരെയെല്ലാം ദീര്‍ഘവീക്ഷണത്തോടെ മനസിലാക്കി കൃത്യമായി ഇടപെട്ടുകൊണ്ടായിരുന്നു തങ്ങള്‍ സമൂഹമധ്യേ ജീവിച്ചുപോന്നത്.

സമുദായത്തിന്റെ അവകാശ സംരക്ഷണത്തിനു വേണ്ടി വാദിക്കാനും തങ്ങളുടെ ശക്തമായ നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. സി.എ.എ, എന്‍.ആര്‍.സി വിഷയങ്ങളില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇടപെടാന്‍ തങ്ങള്‍ കാണിച്ച ഔത്സുക്യം വരുംകാലങ്ങളിലേക്കുള്ള മാതൃകയും പോയകാലത്തിന്റെ തുടര്‍ച്ചയുമാണ്.


.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago