HOME
DETAILS
MAL
ബംഗാളിൽ ഏഴു ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം
backup
March 06 2022 | 11:03 AM
കൊൽക്കത്ത: നിയമവിരുദ്ധ പ്രവർത്തനം തടയുക എന്ന ലക്ഷ്യത്തോടെ ബംഗാളിൽ ഏഴു ജില്ലകളിൽ എട്ടുദിവസത്തേക്ക് സംസ്ഥാന സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കി. ഇന്റർനെറ്റ് സേവനങ്ങൾ വഴി സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി വിശദീകരിച്ചു. മാൽദ, മുർഷിദാബാദ്, ഉത്തർ ദിനജ്പുർ, കൂച്ച്ബിഹാർ, ജൽപായ്ഗുരി, ഭീർബും, ഡാർജെലിങ് ജില്ലകളിലാണ് നിരോധനം. 7, 8, 9, 11, 12, 15, 16 തിയതികളിലാണ് രാവിലെ 11 മുതൽ വൈകിട്ട് 3.15 വരെ ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."