ഹൈദരലി തങ്ങളുടെ മയ്യിത്ത് പാണക്കാട്ടെത്തി; ഒരുനോക്കുകാണാന്‍ ആയിരങ്ങള്‍
കൊച്ചി: പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളുടെ ഭൗതികശരീരം പാണക്കാട്ടെ വസതിയിലെത്തിച്ചു. ആയിരങ്ങളാണ് അദ്ദേഹത്തെ ഒരു നോക്കുകാണാനായി പാണക്കാട്ടെ വസതിക്കു മുമ്പില്‍ തടിച്ചുകൂടിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.15ന് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
അവിടെനിന്ന് പുറപ്പെട്ട മയ്യിത്ത് ഇപ്പോഴാണ് വസതിയിലെത്തിച്ചേര്‍ന്നത്. ഇവിടെ നിന്ന് അല്‍പ സമയത്തിനകം
മലപ്പുറത്തെ ടൗണ്‍ഹാളിലേക്കുകൊണ്ടുപോകും. അവിടെയാണ്
പൊതുദര്‍ശനം ഒരുക്കിയിട്ടുള്ളത്.
രാവിലെ ഒമ്പതു മണിക്കാണ് ഖബറടക്കം. തങ്ങളുടെ മരണവിവരമറിഞ്ഞ് അനുസ്മരണപ്രവാഹമാണ്. സമൂഹത്തിലെ നാനാവിഭാഗങ്ങളില്‍ പെട്ടവര്‍ അനുശോചിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, വ്യവസായ മന്ത്രി പി. രാജീവ്, പി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, മുന്‍ മന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞ്, എം.എല്‍.എമാരായ കെ. ബാബു, അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, മുന്‍ എം.എല്‍.എ ടി.എം അഹ്മദ് കബീര്‍, എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ, നടന്‍ മമ്മൂട്ടി, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവര്‍ അങ്കമാലിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് 3.13നാണ് മയ്യിത്ത് അവിടെ നിന്ന് പാണക്കാട്ടേക്കു കൊണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."