ഭക്ഷണത്തിന് അമിതവില: കൊച്ചിയിലെ മള്‍ട്ടിപ്ലക്സുകളില്‍ മിന്നല്‍പരിശോധന
കൊച്ചി: നഗരത്തിലെ മള്‍ട്ടിപ്ലക്സുകളില്‍ ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ മിന്നല്‍പരിശോധന. ഭക്ഷണത്തിന് അമിത വില ഈടാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് പരിശോധന.
ഇരട്ടിവില ഈടാക്കിയാണ് ഭക്ഷണങ്ങള്‍ വില്പന നടത്തന്നതെന്ന ലീഗല്‍ മെട്രോളജി വകുപ്പ് അസിസ്റ്റന്റ് കണ്ട്രോളര് പറഞ്ഞു. പാക്കറ്റ് ഫുഡുകളില്‍ കൃത്യമായ അളവ് രേഖപ്പെടുത്തിയിട്ടില്ല. പോപ്കോണ്‍, കോള പാക്കറ്റുകളില്‍ കൃത്യമായ അളവ് രേഖപ്പെടുത്തിയിട്ടില്ല. ഇത് നിയമപ്രകാരം കുറ്റകരമാണെന്ന് അധികൃതര്‍ അറിയിച്ചു.
മള്‍ട്ടിപ്ലക്സുകളിലെ ഫുഡ് കോര്‍ട്ടുകളെ കുറിച്ച് ലീഗല്‍ സെട്രോളജി വിഭാഗത്തിന് പരാതികള്‍ ലഭിച്ചിരുന്നു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പല മള്‍ട്ടിപ്ലക്സുകളും പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. കുറ്റക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ലീഗല്‍ സെട്രോളജി വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."