'പുതിയ കേരളം മോദിക്കൊപ്പം'; എന്‍.ഡി.എ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ചു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എന്‍.ഡി.എയുടെ പുതിയ മുദ്രാവാക്യം പ്രഖ്യാപിച്ചു. 'പുതിയ കേരളം മോദിക്കൊപ്പം' എന്ന മുദ്രാവാക്യമാണ് ബി.ജെ.പിയുടെ വിജയയാത്രയില്‍ കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത്. ഒരവസരം തന്നാല്‍ രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കുമെന്നും അമിത് ഷാ പറഞ്ഞു.
അഴിമതിയുടെ കാര്യത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ മത്സരമാണ്. യുഡിഎഫ് സോളാര്‍ എങ്കില്‍ എല്‍ഡിഎഫ് ഡോളര്‍. സമുദ്രത്തെ സാക്ഷി നിര്‍ത്തി മുഖ്യമന്ത്രിയോട് ചില ചോദ്യങ്ങളും അമിത് ഷാ ഉന്നയിച്ചു. ഡോളര്‍ കടത്ത് കേസിലെ മുഖ്യപ്രതി മുഖ്യമന്ത്രിയുടെ ഓഫിസില്‍ ജോലി ചെയ്തിരുന്ന ആളാണോ എന്ന് പറയൂ എന്ന് അമിത് ഷാ ചോദിച്ചു. പ്രതിക്ക് വലിയ ശമ്പളത്തില്‍ ജോലി നല്‍കിയത് ആരാണെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യാജ ബിരുദത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തൊഴില്‍ നല്‍കിയത് ശരിയോ അല്ലയോ എന്ന് മുഖ്യമന്ത്രി പറയണമെന്നും അമിത് ഷാ പറഞ്ഞു.
മുഖ്യമന്ത്രിയും സെക്രട്ടറിയും ഈ പ്രതിയെ സര്‍ക്കാര്‍ ചെലവില്‍ വിദേശയാത്രയില്‍ അനുഗമിച്ചോ ഇല്ലയോ, കസ്റ്റംസ് വിഷയത്തില്‍ അനധികൃത സമ്മര്‍ദം ഉണ്ടാക്കിയോ, സ്വര്‍ണക്കടത്ത് പിടിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് കസ്റ്റംസിനുമേല്‍ സമ്മര്‍ദം ചെലുത്തിയോ, എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ അമിത് ഷാ മുഖ്യമന്ത്രിയോട് ചോദിച്ചു. ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി തരാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും അമിത് ഷാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."