HOME
DETAILS

ജന്‍ ഔഷധി മരുന്നുകള്‍ ആര്‍ക്കുവേണ്ടി?

  
backup
March 07 2021 | 20:03 PM

351425123135-275421745


ജന്‍ ഔഷധി എന്ന മൃതസഞ്ജീവനി 90 ശതമാനം വിലകുറച്ചുനല്‍കി 'ദവ' ആയി സാധാരണക്കാരനു നല്‍കാന്‍ ഉറക്കമില്ലാതെ പരിശ്രമിക്കുകയാണ് കേന്ദ്ര ഭരണകൂടം! ഇതിനായി അധ്വാനിക്കുന്നവനും ഭാരം ചുമക്കുന്നവനുമായി, കപില്‍ ദേവ് എന്ന ക്രിക്കറ്റ് കാരണവരുടെ പരസ്യം മണിക്കൂറില്‍ പത്തുവട്ടമെങ്കിലും ദൃശ്യമാധ്യമങ്ങള്‍ വഴി മാടിവിളിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളൊക്കെ അദാനി, അംബാനി ഗ്രൂപ്പുകള്‍ക്ക് പാട്ടവും വില്‍പനയുമൊക്കെയായി നല്‍കുകയാണ്. ഇനി സര്‍ക്കാര്‍ സ്‌കൂളുകളും കോളജുകളും എന്നാണ് വില്‍പനയ്ക്കായി തീരുമാനിക്കുക എന്നുപോലും ന്യായമായ സംശയം നിലനില്‍ക്കുന്നു. വര്‍ഷങ്ങളായി സര്‍ക്കാര്‍ നിലനിര്‍ത്തിയിരുന്ന വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ സ്വകാര്യ വമ്പന്‍ തിമിംഗല ശൃംഖലയ്ക്കു നല്‍കി. ഐ.ഡി.പി.എല്‍ എന്ന പൊതുമേഖല അവശ്യമരുന്നുല്‍പാദന ദേശീയ കമ്പനിയും മറ്റു നാലു സംസ്ഥാനാടിസ്ഥാന മരുന്നു കമ്പനികളും അടച്ചുപൂട്ടി സ്വകാര്യ കമ്പനികള്‍ക്ക് കൊഴുത്തു വളരാന്‍ സമര്‍പ്പിച്ചിരിക്കുകയാണ്.

ജന്‍ ഔഷധികളില്‍ മിക്കവയും പ്രശസ്തമായ ഔഷധക്കമ്പനി വഴിതന്നെ ാമൃസലലേറ യ്യ എന്നെഴുതി അവിടെമാത്രം ആ കമ്പനിയുടെ പേര് എഴുതി ഔട്ട്‌ലെറ്റുകള്‍ വഴി ജനങ്ങളില്‍ എത്തിക്കുകയാണ്. ഒറ്റനോട്ടത്തില്‍ സാധാരണക്കാരനു ഈ പേരുകേട്ട കമ്പനികളുടെ മരുന്നു തന്നെയാണ് 'ജന്‍ ഔഷധി' വഴി വാങ്ങാന്‍ കിട്ടിയത് എന്നു തോന്നിപ്പിക്കുന്ന ലിഖിതം. ഇതില്‍ എളുപ്പത്തില്‍ ാമൃസലലേറ യ്യ എന്നെഴുതി പ്രശസ്തമായ മരുന്നു നിര്‍മാണ കമ്പനിയെകൊണ്ട് സര്‍ക്കാര്‍ മരുന്നു സ്ട്രിപ്പില്‍ അവരുടെ പേര് വ്യക്തമായി വായിക്കത്തക്ക വലുപ്പത്തില്‍ അച്ചടിച്ചു മരുന്നുകള്‍ ആ കമ്പനിയുടേത് എന്നു ഉപഭോക്താവിനു തോന്നല്‍ ഉളവാക്കുന്നു. ങമിൗളമരൗേൃലറ യ്യ എന്നത് ചെറിയ അക്ഷരത്തില്‍ ആരുടെയും ശ്രദ്ധപിടിച്ചുപറ്റാതെ നിര്‍മാണ നിലവാരം തീരെ കുറഞ്ഞ ഈ രംഗത്തെ, ശുദ്ധമലയാളപദത്തില്‍ പറഞ്ഞാല്‍ 'ചാത്തന്‍ കമ്പനികളുടെ' മരുന്നുകള്‍തന്നെ. ചുരുക്കത്തില്‍ ഗുജറാത്ത്, ജാര്‍ഘണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള 'ചാത്തന്‍ ഔഷധ നിര്‍മിതികള്‍' പ്രശസ്തമായ സ്വകാര്യഔഷധ നിര്‍മാണ കമ്പനിയുടെ പേരില്‍ മാര്‍ക്കറ്റു ചെയ്യിപ്പിച്ചാണ് 'ജന്‍ ഔഷധികളായി' രൂപമാറ്റം വരുത്തുന്നത്. ഇത് എളുപ്പത്തില്‍ മനസിലാകണമെങ്കില്‍ ജന്‍ ഔഷധി മരുന്നുകളില്‍ 90 ശതമാനം വിലക്കുറവുള്ളവയില്‍ ാമിൗളമരൗേൃലറ മിറ ാമൃസലലേറ യ്യ എന്നു പൊതുവായി എഴുതിയ മികച്ച കമ്പനികളുടെ എത്ര ശതമാനം മരുന്നുകളുണ്ടെന്ന് നോക്കിയാല്‍ മതി. പത്തു ശതമാനത്തില്‍ കുറവ് മാത്രമാണുള്ളത്.

ജനറിക് നാമത്തിലുള്ള മരുന്നുകള്‍ക്ക് ഡോക്ടര്‍മാര്‍ എതിരാണന്ന ദുഷ്പ്രചാരണവും 'പുട്ടിനിടയില്‍ തേങ്ങാപ്പീര' പോലെ ഇടക്കിടെയുണ്ടാവാറുണ്ട് . സര്‍ക്കാര്‍ കമ്പനികളില്‍ ജനറിക് നാമത്തില്‍ മരുന്നുല്‍പ്പാദിപ്പിച്ചു നിര്‍ദിഷ്ട ഔട്‌ലെറ്റുകളിലൂടെ വിതരണം നടത്തിയാല്‍, ഡോക്ടര്‍മാര്‍ അതിനെ എതിര്‍ക്കാന്‍ ന്യായമില്ല. എതിര്‍ത്താല്‍ അവരെ ജനകീയ വിചാരണചെയ്യേണ്ട അപരാധവുമാണ്. അങ്ങനെ ഏതെങ്കിലും ഡോക്ടര്‍ ശ്രമിച്ചാല്‍ അതിലെ ധാര്‍മ്മികതയില്ലായ്മയെ കൈകാര്യം ചെയ്യാന്‍ ഈ നാട്ടിലെ പ്രബുദ്ധ പൗരബോധത്തിനു നിയമാനുസൃത മാര്‍ഗങ്ങളുണ്ട്. അതവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും. മികച്ച നിലവാരമുള്ള മരുന്നുകള്‍ സര്‍ക്കാര്‍ കമ്പനി ഉല്‍പാദിപ്പിച്ചു ജനറിക് നാമത്തില്‍ വിലകുറച്ചുവിറ്റാല്‍ നിലവാരമില്ലാത്ത സ്വകാര്യ കമ്പനി മരുന്നുകള്‍ ഡോക്ടര്‍ക്കു മുന്‍ഗണന നല്‍കാന്‍ കഴിയില്ല.

ഇന്ധന വില മുന്‍പെങ്ങുമില്ലാത്ത നിലയില്‍ ലിറ്ററിനു മൂന്നക്കം കടക്കുമ്പോള്‍ മൂവായിരം രൂപയ്ക്കു ഇന്ധനം വാങ്ങിയാല്‍ 30 രൂപയോളം കമ്പനികളെക്കൊണ്ട് ഡിസ്‌കൗണ്ട് കൊടുത്തു കണ്ണില്‍ മണ്ണിടുന്ന ജാലവിദ്യാ പ്രകടനത്തിന്റെ മറ്റൊരു പതിപ്പുതന്നെയാണ് ജന്‍ ഔഷധിയിലും നടക്കുന്നത്. ഗുണനിലവാരമില്ലാത്ത 'പെട്ടിക്കട ഫാര്‍മസ്യൂട്ടിക്കല്‍സില്‍' നിര്‍മിച്ച് പേരെടുത്ത കമ്പനികളുടെ മാര്‍ക്കറ്റിങ് ലേബല്‍ നിര്‍ബന്ധിച്ചു ചെയ്യിപ്പിച്ചു 'ജന്‍ ഔഷധി മരുന്നുകള്‍' എന്നപേരില്‍ അധികൃതര്‍ വിലകുറച്ചുവില്‍ക്കുകയാണ്. നിലവിലെ കേന്ദ്ര സര്‍ക്കാര്‍ വന്നശേഷം ത്വക്കുരോഗ ഓയിന്മെന്റുകളുള്‍പ്പെടെ മിക്ക മരുന്നുകള്‍ക്കും 50 ശതമാനം മുതല്‍ 80 ശതമാനം വരെയെങ്കിലും വിലവര്‍ധിപ്പിച്ച് മള്‍ട്ടി നാഷണല്‍ മരുന്നുകമ്പനികളെ കൈവിട്ടു സഹായിച്ച ശേഷം, ഇനി പാവപ്പെട്ടവനെ സഹായിക്കാന്‍ ജന്‍ ഔഷധി എന്ന നിലവാരം താഴ്ന്ന പെട്ടിക്കട മരുന്നുകള്‍ അവര്‍ക്കു 90 ശതമാനം വിലക്കുറവുണ്ട് എന്ന പ്രഖ്യാപിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്.

ഭരണകൂടത്തിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ സര്‍ക്കാര്‍തല ഗുണനിലവാരമുള്ള മരുന്നുനിര്‍മാണശാലകളെ കുത്തകകള്‍ക്ക് നല്‍കാതെ അവ തനതായ നിലവാരത്തില്‍ നിലനിര്‍ത്തണം. കൂടാതെ മരുന്നുകളുടെ ജനിതക നാമത്തില്‍ ഉല്‍പാദനവും വിപണനവും ഏറ്റെടുത്തു സാങ്കേതിക മികവുകള്‍ നിലനിര്‍ത്താന്‍ വേണ്ട സൗകര്യങ്ങളും ഏര്‍പ്പെടുത്തേണ്ടതുണ്ട്.

(കൊല്ലം അസീസിയ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ സര്‍ജറി തലവനാണ്
ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിഐ വാലറ്റ് പരിധി ഉയര്‍ത്തി: ഇനി ദിവസം പരമാവധി 5,000 രൂപയുടെ ഇടപാടുകളാണ് 

Tech
  •  8 days ago
No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  9 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  9 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  9 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  9 days ago
No Image

എലത്തൂരില്‍ വീണ്ടും ഇന്ധനച്ചോര്‍ച്ചയെന്ന് നാട്ടുകാര്‍; ഇന്ന് സംയുക്ത പരിശോധന

Kerala
  •  9 days ago
No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  9 days ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  9 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  9 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  9 days ago