HOME
DETAILS
MAL
കൊവിഡ് വാക്സിനെടുക്കാത്തവർക്കും സഊദിയിലേക്ക് പ്രവേശിക്കാം
backup
March 06 2022 | 15:03 PM
റിയാദ്: കൊവിഡ് വാക്സിനെടുക്കാത്തവർക്കും ക്വാറൻ്റൈൻ ഇല്ലാതെ സഊദിയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. ഇഖാമയുള്ളവർക്കും പൌരന്മാർക്കുമാണ് ഈ രീതിയിൽ പ്രവേശനം അനുവദിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയ സുരക്ഷാ വക്താവ് ലഫ്റ്റനന്റ് കേണൽ തലാൽ അൽ-ഷൽഹൂബ് പറഞ്ഞു. റിയാദിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഉംറ, ടൂറിസം, കുടുംബ സന്ദർശക വിസകൾ ഉൾപ്പെടെ മുഴുവൻ സന്ദർശക വിസകളിലും കൊറോണ ചികിത്സക്കുള്ള ഇൻഷൂറൻസ് നിർബന്ധമാണെന്നും അദ്ദേഹം ആവർത്തിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."