രോഗിയുടെ ശരീരത്തില്‍ ശസ്ത്രക്രിയാ ഉപകരണം മറന്നുവച്ചു; നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ഗുരുതര പിഴവ്
തിരുവനന്തപുരം: നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ഗുരുതര ശസ്ത്രക്രിയാ പിഴവ്. രോഗിയുടെ ശരീരത്തിനുളളില്‍ ശസ്ത്രക്രിയാ ഉപകരണം വച്ചുമറന്നു. പിന്നീട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഉപകരണം ശസ്ത്രക്രിയ വഴി പുറത്തടുത്തത്.
ഉപകരണം കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നി വീണ്ടും സ്‌കാന്‍ ചെയ്തപ്പോളാണ് രോഗിയുടെ വയറ്റിനുള്ളില്‍ ഉപകരണം കണ്ടെത്തിയത്.
ഇന്നലെയാണ് തൊളിക്കോട് സ്വദേശിനിക്ക് ഗര്‍ഭാശയ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കിടെയാണ് ഉപകരണം വച്ചുമറന്നത്. ഇതു തിരിച്ചറിഞ്ഞ ഡോക്ടര്‍തന്നെയാണ് രോഗിയെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. ശസ്ത്രക്രിയയ്ക്കിടെ ഉപകരണം മുറിഞ്ഞുപോയതെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാല്‍ സംഭവം രോഗിയെ അറിയിച്ചില്ലെന്നും ഉപകരണം വയറ്റില്‍ അടങ്ങിയ എക്‌സ് റേ റിപ്പോര്‍ട്ട് രോഗിയെ കാണിച്ചില്ലെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു. രണ്ടാംവട്ടം ശസ്ത്രക്രിയ നടത്തിയപ്പോഴും ഇക്കാര്യം ആശുപത്രി അധികൃതര്‍ ഇതു മറച്ചുവച്ചതായും പരാതിയുണ്ട്. ചില പ്രശ്ങ്ങള്‍ ഉണ്ടെന്നും അതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്നുമാണ് ആശുപത്രി അധകൃതര്‍ രോഗിയുടെ ബന്ധുക്കളോടു പറഞ്ഞത്.
രോഗിയുടെ ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കു പരാതി നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."