HOME
DETAILS

മതവും രാഷ്ട്രീയവും വഴി ചേര്‍ന്ന ജീവിതം

  
backup
March 06 2022 | 16:03 PM

a-life-of-religion-and-politics

 

തന്‍സീര്‍ കാവുന്തറ

 

കോഴിക്കോട്: ഒരേസമയം സമസ്തയുടേയും മുസ്ലിം ലീഗിന്റെയും അമരത്ത് അനുഗ്രഹീത സാന്നിധ്യമായി നിലകൊണ്ട വിശിഷ്ട വ്യക്തിത്വമായിരുന്നു ഹൈദരലി തങ്ങള്‍. 2008ല്‍ സമസ്ത കേന്ദ്രമുശാവറാ അംഗമായി തെരഞ്ഞെടുക്കപ്പെട്ട തങ്ങളെ 2010 ഒക്ടോബര്‍ രണ്ടിന് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. 2009ലാണ് സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തത്.
സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. വിവിധ ജില്ലകളിലെ ആയിരത്തോളം പള്ളിമഹല്ലുകളുടെ ഖാദിയാണ്.

 

ആദ്യമായി 1977 ല്‍ മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂരിലാണ് മഹല്ല് പള്ളി, മദ്‌റസ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ മരണത്തോടെയാണ് രാഷ്ട്രീയ, മത രംഗത്തേട് കൂടുതല്‍ സജീവമായി ഇടപെടാന്‍ തുടങ്ങിയത്. സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും മരണപ്പെട്ടതോടെ അവരുടെ ഉത്തരവാദിത്വങ്ങളും ഹൈദരലി തങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വന്നു.

 

1994ല്‍ നെടിയിരുപ്പ് പോത്ത് വെട്ടിപ്പാറ മഹല്ല് ഖാദിയായി. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ ഖാദി സ്ഥാനം വഹിച്ച ബഹുമതി ഹൈദരലി തങ്ങള്‍ക്കാണ്. ചെമ്മാട് ദാറുല്‍ ഹുദയുടെ ചാന്‍സിലര്‍ പദവിയും, പട്ടിക്കാട് ജാമിഅ നൂരിയ്യ, നന്തി ദാറുസ്സലാം, കടമേരി റഹ് മാനിയ്യ, കുണ്ടൂര്‍ മര്‍ക്കസ്, വളാഞ്ചേരി മര്‍ക്കസ്, കരുവാരകുണ്ട് ദാറുന്നജാത്ത് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ പ്രസിഡന്റ് പദവിയും അലങ്കരിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത, ഭൗതിക കലാലയങ്ങളുടെയും അനാഥശാലകളുടെയും അമരത്തിരിക്കാനുള്ള സൗഭാഗ്യം ലഭിച്ച അപൂര്‍വ വ്യക്തിത്വം കൂടിയാണ് തങ്ങള്‍.

 

കേരളത്തിനകത്തും പുറത്തുമുള്ള പതിനായിരങ്ങള്‍ക്ക് സായൂജ്യം പകരുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ് തങ്ങളുടെ ഇജാസത്ത് പ്രകാരമാണ് നടന്നു വരുന്നത്. പ്രാര്‍ഥനകളിലൂടെയും സാമീപ്യത്തിലൂടെയും ആത്മീയ പരിചരണത്തിലൂടെയും സമാശ്വാസം പകര്‍ന്നതായിരുന്നു ആ ധന്യജീവിതം. രാഷ്ട്രീയ ചര്‍ച്ചകളും തര്‍ക്ക പരിഹാര കോടതിയുമൊക്കെയായി സദാ തിരക്കില്‍ ലയിച്ചു നിന്ന തങ്ങളുടെ വീടിന്റെ പേര് ദാറുന്നഈം ( അനുഗ്രഹ ഭവനം) എന്നായിരുന്നു.

 

1959 ല്‍ കോഴിക്കോട് മദ്‌റസത്തുല്‍ മുഹമ്മദിയ്യ(എം.എം ഹൈസ്‌കൂള്‍) യില്‍ നിന്ന് എസ്.എസ്.എല്‍.സി പഠനം കഴിഞ്ഞ് ഉപരി പഠനത്തിന് അയക്കാതെ പിതാവ് പൂക്കോയ തങ്ങള്‍ തിരുനാവായക്കടുത്ത കോന്നല്ലൂരിലെ ദര്‍സിലാണ് ചേര്‍ത്തത്. മൂന്ന് വര്‍ഷം ദര്‍സ് വിദ്യാര്‍ഥിയായി. ജീവിച്ചിരിക്കുന്ന പ്രമുഖ പണ്ഡിതന്‍ കാട്ടിപ്പരുത്തി കുഞ്ഞാലന്‍കുട്ടി മുസ്‌ലിയാരാണ് ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ പകര്‍ന്നു നല്‍കിയത്. തുടര്‍ന്ന് പൊന്നാനി മഊനത്തുല്‍ ഇസ്ലാമിലും അവിടെനിന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്കും പഠനം തുടര്‍ന്നു. 1972 ലാണ് ജാമിഅയില്‍ ചേര്‍ന്നത്. 1975 ല്‍ ഫൈസി ബിരുദം കരസ്ഥമാക്കി.സൂഫിവര്യനായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ കൈകളില്‍ നിന്നാണ് സനദ് ഏറ്റുവാങ്ങിയത്.

 

ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയ പണ്ഡിത വര്യരായിരുന്നു ജാമിഅയിലെ ഉസ്താദുമാര്‍. പഠന കാലയളവിനിടയില്‍ ജാമിഅയിലെ വിദ്യാര്‍ഥി സംഘടനയായ നൂറുല്‍ ഉലമ സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പൊതു പ്രവര്‍ത്തനത്തിന്റെയും സംഘടനാ പ്രവര്‍ത്തനത്തിന്റെയും ആരംഭം കുറിച്ചത് ജാമിഅയില്‍ വെച്ചായിരുന്നു. 1973ല്‍ സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ രൂപീകരിച്ചപ്പോള്‍ അതിന്റെ പ്രഥമ പ്രസിഡന്റായി നിയോഗിക്കപ്പെട്ടു.

 

പതിനെട്ട് വര്‍ഷം മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്റായിരുന്നു. 2009ല്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടര്‍ന്നാണ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷ പദവിയിലെത്തിയത് .മുസ്‌ലിംലീഗ് ഉന്നതാധികാര സമതി അംഗവും രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനുമായിരുന്നു. ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മനേജിംഗ് ഡയറക്ടറാണ്.

 

മതപാഠശാലകളില്‍ നിന്ന് പകര്‍ന്നു കിട്ടിയ ധാര്‍മികബോധവും ശിക്ഷണവും തങ്ങളുടെ വാക്കുകളിലും കര്‍മങ്ങളിലും വെളിച്ചം പകര്‍ന്നിരുന്നു. തിരക്കുകള്‍ക്കിടയിലും മത ചിട്ടകള്‍ പാലിക്കുന്നതില്‍ കൃത്യനിഷ്ഠ പുലര്‍ത്തിയിരുന്ന തങ്ങള്‍ക്ക്,
പുലരുന്നതിന് മുമ്പ് ഉണര്‍ന്ന്, രാത്രി വൈകിവരെ നീളുന്ന ദിനരാത്രങ്ങളിലൊരിക്കലും തളര്‍ച്ച പ്രകടിപ്പിക്കാത്ത പ്രകൃതമായിരുന്നു. ലളിതമായി ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടതെന്ന് ആ സ്‌നേഹം നുകര്‍ന്നവര്‍ക്കെല്ലാം അനുഭവസാക്ഷ്യം പറയാനാവും.

പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ തങ്ങളെ ഒരുനോക്ക് കാണാനും തൊടാനും ഒരാത്മീയ സാന്ത്വനം നേടാനും വേണ്ടി ദിവസവും ആയിരക്കണക്കിന് മനുഷ്യര്‍ വന്നു കാത്തുനിന്നിരുന്നു. അവര്‍ക്ക് വേണ്ടിയിരുന്നത് ജീവിത ദുഃഖങ്ങള്‍ക്കൊരു സമാധാനമായി പാണക്കാട് തങ്ങളുടെ ആത്മീയ പരിചരണമായിരുന്നു. ഒരുനാളും വാടിക്കണ്ടിട്ടില്ലാത്ത വിശുദ്ധവശ്യമായൊരു പുഞ്ചിരിയോടെ അതദ്ദേഹം ആവോളം നല്‍കി. സമൂഹത്തിലെ തര്‍ക്കങ്ങളും വിരോധങ്ങളും ഇല്ലാതാക്കാനും ആധികളും ഉത്കണ്ഠകളും ആവലാതികളും പരിഹരിക്കാനും കഴിയുന്നൊരു നീതിയുടെ ആസ്ഥാനമായി കൊടപ്പനക്കല്‍ ഭവനത്തെ നിലനിര്‍ത്താന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കഴിഞ്ഞുവെന്നത് നമ്മുടെ അനുഭവ സാക്ഷ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

വോട്ടെണ്ണും മുമ്പ് കശ്മീര്‍ സഭയിലേക്ക് അഞ്ചംഗങ്ങളെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ഗവര്‍ണര്‍?; ശക്തമായി എതിര്‍ത്ത് ഇന്‍ഡ്യാ സഖ്യം 

National
  •  2 months ago
No Image

48-ാമത് വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്

Kerala
  •  2 months ago
No Image

എ.ഡി.ജി.പിക്കെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Kerala
  •  2 months ago
No Image

'കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍ പെടുന്നവര്‍'  വിവാദ പരാമര്‍ശവുമായി വീണ്ടും കെ.ടി ജലീല്‍ 

Kerala
  •  2 months ago
No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  2 months ago
No Image

ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്നു; ആര്‍.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീല്‍ പറഞ്ഞത്; രൂക്ഷവിമര്‍ശനവുമായി പി.എം.എ സലാം

Kerala
  •  2 months ago
No Image

എം.ടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

ഭാര്യയെ കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍....ജനജീവിതത്തിന്റെ ഒരടയാളം പോലും ശേഷിപ്പിക്കാതെ ആക്രമണം 

International
  •  2 months ago