HOME
DETAILS

നിലപാടുള്ള നായകൻ

  
backup
March 07 2022 | 04:03 AM

alikutty-usthad-remembering

ആലിക്കുട്ടി മുസ്‌ലിയാർ

കേരളീയ മുസ്ലിം ജനസഞ്ചയത്തിൻ്റെ വഴിവിളക്കായ നേതാവാണ് വിടപറഞ്ഞിരിക്കുന്നത്. എത്ര വലിയ ഭാരങ്ങളുമായി ചെന്നാലും സങ്കടങ്ങൾ ഇറക്കിവച്ചാലും നിഷ്കളങ്കമായ ഒരു മന്ദസ്മിതം അവിടെയുണ്ടായിരുന്നു. ഏതു പ്രതിസന്ധികളെയും വശ്യമായ പെരുമാറ്റത്തിലൂടെ വകഞ്ഞുമാറ്റാൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് കഴിഞ്ഞിരുന്നു. ആറു പതിറ്റാണ്ടിലേറെ കാലമായി നേതൃനിരയിൽ ചാലകകേന്ദ്രമായി പ്രവർത്തിച്ച തങ്ങളുടെ വിയോഗം സമുദായത്തിന് തീരാനഷ്ടമാണ്.


നീണ്ട പതിറ്റാണ്ടുകളുടെ വ്യക്തിപരമായ ബന്ധം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി എനിക്കുണ്ട്. നിരവധി സ്ഥാപനങ്ങളിലും സംഘടനാനേതൃത്വങ്ങളിലും കൂടെ സേവനം ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജാമിഅ നൂരിയ്യ അറബിയ്യയുടെ സ്ഥാപിത കാലം മുതൽക്കുതന്നെ പാണക്കാട് കുടുംബം ഈ സ്ഥാപനവുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നു. പി.എം.എസ്.എ പൂക്കോയ തങ്ങൾ ഈ സ്ഥാപനത്തിൻ്റെ എല്ലാമെല്ലാമായിരുന്നു. തുടർന്ന് മുഹമ്മദലി ശിഹാബ് തങ്ങളും ജാമിഅയെ അളവറ്റ് സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിൽ നേതൃപരമായ പങ്കുവഹിച്ചിരുന്നു.


ജാമിഅ സ്ഥാപിച്ച കാലഘട്ടത്തിൽ തന്നെയാണ് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ ഉപരിപഠനത്തിനായി അവിടെ ചേർന്നത്. ഉമറലി ശിഹാബ് തങ്ങൾ ജാമിഅയിൽനിന്ന് ബിരുദമെടുത്ത് പുറത്തിറങ്ങി അധികം താമസിയാതെ തന്നെ ഹൈദരലി ശിഹാബ് തങ്ങളും ജാമിഅയിലെ വിദ്യാർഥിയായി പ്രവേശനം നേടിയിരുന്നു. ജാമിഅയുടെ ആ സുവർണ കാലഘട്ടത്തിൽ ശൈഖുന ശംസുൽ ഉലമയുടെയും കോട്ടുമല ഉസ്താദിന്റെയും മറ്റു പ്രഗത്ഭരായ നമ്മുടെ ഉലമാക്കളുടെയും ശിഷ്യത്വം സ്വീകരിക്കാൻ തങ്ങൾക്ക് സൗഭാഗ്യം ലഭിച്ചുവെന്നുമാത്രമല്ല വിദ്യാർഥിയായിരിക്കെ ഉസ്താദുമാരുടെ ആദരവ് നേടാനും ഭാഗ്യമുണ്ടായി. ശംസുൽ ഉലമ(ന:മ) പല വേദികളിലും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കൊണ്ട് ദുആ ചെയ്യിപ്പിച്ചിരുന്നു. ജാമിഅയോടുള്ള ഈ സ്‌നേഹവും അടുപ്പവും ആത്മബന്ധവും മരണം വരെ ജീവിതത്തിൽ തുടർന്നിരുന്നു.
ഒരു പതിറ്റാണ്ടിലധികമായി ജാമിഅ നൂരിയ്യ അറബിയ്യയുടെ പ്രസിഡൻ്റ് പദവിയിലിരുന്ന് അതിന് നേതൃത്വം നൽകിയ ആ കരങ്ങളിൽ നിന്ന് നൂറുകണക്കിന് ഫൈസിമാരാണ് സനദ് സ്വീകരിച്ച് പ്രബോധനവീഥിയിൽ സഞ്ചരിക്കുന്നത്. അതുപോലെ സുന്നി യുവജന സംഘത്തിന്റെ പ്രസിഡൻ്റായി സേവനം ചെയ്തുകൊണ്ടിരിക്കെ തങ്ങളോടൊപ്പം ജനറൽ സെക്രട്ടറിയായി ധാരാളം വർഷം സേവനം ചെയ്യാനുള്ള സൗഭാഗ്യവുമുണ്ടായി. ഓസ്‌ഫോജനയുടെയും തിരൂർക്കാട് അൻവാർ കോളജിന്റെയും നേതൃരംഗത്ത് കൂടെ സേവനം ചെയ്യാൻ സാധ്യമായത് ഏറെ സന്തോഷം പകരുന്ന ഓർമകളാണ്.


സ്ഥാപനങ്ങളുടെയും സംഘടനയുടെയും അധ്യക്ഷ പദവികൾ കേവലമായി അലങ്കരിക്കുക എന്നതായിരുന്നില്ല അദ്ദേഹത്തിൻ്റെ രീതി, ഓരോ കാര്യങ്ങളിലും സൂക്ഷ്മമായി ഇടപെടുകയും യോഗങ്ങളിലും നയപരമായ തീരുമാനങ്ങളിൽ കൃത്യമായി നിലപാടെടുക്കുകയും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചകൾക്ക് തയാറാകാതെ സജീവമായി കാര്യങ്ങളുമായി ബന്ധപ്പെടുകയും ചെയ്തിരുന്ന ശൈലിയാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ, യോഗങ്ങളിലും മറ്റും തങ്ങളുടെ തീരുമാനമാണ് അന്തിമമായി പരിഗണിക്കപ്പെടുക. അത് എല്ലാവർക്കും സ്വീകാര്യമായ നീതിയുക്തമായ തീരുമാനമായിരിക്കും.

പണ്ഡിതനായും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപാധ്യക്ഷനായും ജാമിഅയുടെ പ്രസിഡൻ്റായും കേരളത്തിലെ സാമൂഹിക രാഷ്ട്രീയരംഗത്തെ പകരംവയ്ക്കാനില്ലാത്ത അതുല്യവ്യക്തിത്വമായിരുന്നു അദ്ദേഹം. വിശ്വാസികൾക്ക് മാത്രമല്ല ഇതര ജനങ്ങൾക്ക് പോലും മാതൃകായോഗ്യമായ ജീവിതം നയിച്ച് ആയിരക്കണക്കിന് സാധാരണജനങ്ങൾക്ക് ആശ്വാസത്തിന്റെയും സാന്ത്വനത്തിൻ്റെയും തണലൊരുക്കിയ നായകനായിരുന്നു. ഈ ലോകത്ത് നിന്ന് വിട പറഞ്ഞാലും ഓർമയായി മാറിയാലും എന്നും നമുക്കിടയിൽ സ്മരിക്കപ്പെടാവുന്നവിധത്തിലുള്ള സേവനങ്ങളെയും സ്‌നേഹ ജനങ്ങളെയും തൻ്റെ ജീവിതംകൊണ്ട് നിർമിച്ചെടുക്കാൻ തങ്ങൾക്ക് സാധ്യമായിട്ടുണ്ട്. ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസിൽ സ്‌നേഹത്തിൻ്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി അദ്ദേഹം എന്നും ഓർമിക്കപ്പെടും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  14 minutes ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  33 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  40 minutes ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  an hour ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago