കഅബയുടെ കിസ്വ ഉയര്‍ത്തിക്കെട്ടി
ജിദ്ദ: വിശുദ്ധ കഅബയുടെ മൂടുപടമായ കിസ്വ താഴ്ഭാഗത്തുനിന്ന് ഉയര്‍ത്തിക്കെട്ടി. മൂന്നുമീറ്റര്‍ ഉയരത്തിലാണ് ഉയര്ത്തികെട്ടിയിരിക്കുന്നത്. രണ്ട് മീറ്റര്‍ വീതിയില്‍ 47 മീറ്റര്‍ ചുറ്റളവില്‍ വെള്ളത്തുണികൊണ്ട് കഅബയില്‍ തുന്നിപ്പിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്്.
ഹജ്ജ് നാളില്‍ കൂടുതല്‍ തീത്ഥാടകര്‍ മക്കയിലെത്തുന്നതിനാല് കിസ്വയ്ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഹജ്ജിന് മുന്നോടിയായി വിശുദ്ധ കഅ്ബയെ ഇഹ്റാമിന്റെ വസ്ത്രമണിയിക്കുക എന്നാണ് മക്കാവാസികള്‍ ഇതിനെ വിശേഷിപ്പിക്കാറുള്ളത്. 30 തൊഴിലാളികളാണ് ഇതിനു നേതൃത്വം നല്‍കിയത്. ഹാജിമാരും സന്ദര്‍ശകരുമായി നിരവധി പേര് സാക്ഷ്യം വഹിച്ചു. മുഹര്‍റം പകുതിവരെ കില്ല ഇതേ രീതിയില്‍ തന്നെ ഉയര്‍ത്തിക്കെട്ടും. ദുല്‍ഹജ്ജ് ഒമ്പതിന് അറഫാ ദിനത്തില്‍ പുതിയ കിസ്വ അണിയിക്കും. ശുദ്ധമായ പട്ടുനൂലുകളും സ്വര്‍ണനൂലുകളും വെള്ളിനൂലുകളും കൊണ്ട് നിര്‍മിച്ച ഈ പുതപ്പ് ഓരോ വര്‍ഷം കഴിയുമ്പോഴും മാറ്റിസ്ഥാപിക്കകുയാണ് പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."