HOME
DETAILS

മതപരിസരത്തെ കരുത്തും തീർപ്പും

  
backup
March 07 2022 | 04:03 AM

shafeeque-pannur-writes1234

ശഫീഖ് പന്നൂർ


രാഷ്ട്രീയ നേതാവിനേക്കാൾ തങ്ങൾക്ക് ചേരുന്ന ഭാവവും ശീലവും ഒരു മതനേതാവിന്റേതായിരുന്നു. രാത്രി എത്ര വൈകി വീട്ടിലെത്തിയാലും പ്രഭാത നിസ്‌കാരത്തിന് പള്ളിയിലെത്തുന്ന തങ്ങളുടെ മതനിഷ്ടജീവിതം അനുകരണീയമായിരുന്നു. മാസമുറപ്പിക്കൽ മുതൽ നൂലിൽ മന്ത്രിച്ചൂതി നടത്തുന്ന ആത്മീയ ചികിത്സവരെയുള്ള അനേകം ആവശ്യങ്ങൾക്കായി തങ്ങളെ തേടിയെത്തുന്ന ആത്മദാഹികളായ മനുഷ്യരുടെ അഭയമായിരുന്നു ആ ജീവിതം. കേരള മുസ്‌ലിമിന്റെ മതപരിസരത്തെ തീർപ്പും തീർപ്പു കൽപിക്കുന്ന സഭയുടെ ഉപാധ്യക്ഷനും തങ്ങൾ തന്നെയായിരുന്നു. നിരവധി മഹല്ലുകളുടെ ഖാസിയായിരുന്ന തങ്ങൾക്ക് അവരുടെ പ്രശ്‌നങ്ങൾക്ക് മതപരമായ പരിഹാരം നൽകാൻ കഴിയുന്ന ജ്ഞാനവുമുണ്ടായിരുന്നു.


എത്ര മതസ്ഥാപനങ്ങളുടെ ശിലാഫലകങ്ങളിലാണ് ഈ കുറിയ മനുഷ്യന്റെ വലിയ പേരുകൾ കൊത്തിവയ്ക്കപ്പെട്ടിരിക്കുന്നത്. അവരുടെ സാന്നിധ്യവും പ്രാർഥനയും ഒരു പുഞ്ചിരിപോലും തണലും ആശ്വാസമായി കരുതുന്ന വിശ്വാസികൾക്കാണ് ശരിക്കും തങ്ങളെ നഷ്ടമായത്.
2008ൽ സമസ്ത കേന്ദ്രമുശാവറാ അംഗമായി തെരഞ്ഞെടുക്കപ്പെട്ട തങ്ങളെ 2010 ഒക്ടോബർ രണ്ടിന് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. 2009ലാണ് സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തത്. സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, സമസ്ത കേരള ഇ സ്‌ലാംമത വിദ്യാഭ്യാസ ബോർഡ് ട്രഷറർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.


ശാരീരികമായി തങ്ങാൻ കഴിയാഞ്ഞിട്ടു പോലും നിരസിക്കാതെ എല്ലാം തങ്ങൾ തന്നെ ആരേയും മടക്കാതെ ഏറ്റെടുക്കുകയായിരുന്നു. എല്ലാവരേയും വിശ്വസിക്കാനായിരുന്നു തങ്ങൾക്കിഷ്ടം. കേരളത്തിലെ പ്രമുഖ സാമുദായിക സംഘടനയുടെ തലപ്പത്തിരുന്നിട്ടും പ്രൈവറ്റ് അസിസ്റ്റന്റുമാരെ നിയമിക്കാതെ എല്ലാം തങ്ങൾ സ്വയം ഏറ്റെടുക്കുകയാരുന്നു. അത്യാഢംബരങ്ങളോ അലങ്കാരങ്ങളെ ഇല്ലാത ലളിതമായ ജീവിതം തന്നെയായിരുന്നു ആ മനുഷ്യന്റെ കരുത്തും നന്മയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  25 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  25 days ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  25 days ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  25 days ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  25 days ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  25 days ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  25 days ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  25 days ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  25 days ago