HOME
DETAILS
MAL
മീഡിയ വണ്‍ സംപ്രേഷണ വിലക്ക്: അപ്പീല്‍ സുപ്രിംകോടതി വ്യാഴാഴ്ച പരിഗണിക്കും
backup
March 07 2022 | 07:03 AM
കോഴിക്കോട്: മീഡിയവണ്‍ വിലക്കിയ കേന്ദ്ര നടപടി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ ഹരജി സുപ്രിംകോടതി വ്യാഴാഴ്ച പരിഗണിക്കും. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന മീഡിയവണിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ചാനലിന് വേണ്ടി മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകരായ മുകുള്‍ റോഹ്തകി, ദുഷ്യന്ത് ദവെ, എന്നിവരാണ് സുപ്രിംകോടതിയില്‍ ഹാജരാകുക.
മീഡിയവണ്‍ കേസ് വ്യാഴാച തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. സീനിയര്‍ അഭിഭാഷകന് ദുഷ്യന്ത് ദവെയുടെ അപേക്ഷ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം. നേരത്തെ വെള്ളിയാഴ്ച വാദം കേള്‍ക്കുമെന്നാണ് അറിയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."