മലദ്വാരം വഴി കാറ്റടിച്ച് കയറ്റി: യു.പിയില്‍ പതിനാറുകാരന് മരിച്ചു
ലഖ്നൗ: മലദ്വാരം വഴി കാറ്റടിച്ച് കയറ്റി പതിനാറുകാരനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ പിലിബിത്തിലാണ് സംഭവം. മൂന്നുപേര്‍ ചേര്‍ന്നാണ് ക്രൂരകൃത്യം ചെയ്തത്.
ആന്തരികാവയവങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടി മരിച്ചതെന്ന് പൊലിസ് പറയുന്നു. ആക്രമണത്തില്‍ ആരോഗ്യനില മോശമായ 16കാരന് രണ്ടുദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
22നും 26നും ഇടയില്‍ പ്രായമുള്ള മൂന്ന് പ്രതികള്‍ക്കെതിരെ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. എന്താണ് ഈ ക്രൂരത ചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ല.
അരിമില്ലില്‍ ജോലി ചെയ്തിരുന്ന കുട്ടി, മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലിസ് പറയുന്നു. കുട്ടിയെ പിടികൂടിയ പ്രതികള്‍ മലദ്വാരത്തിലൂടെ എയര്‍ കംപ്രസര്‍ ഉപയോഗിച്ച് ശരീരത്തിലേക്ക് കാറ്റടിച്ച് കയറ്റുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു.
സംഭവത്തിന് പിന്നാലെ അവശനായ കുട്ടിയെ പിലിബിത്തിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ബറേലിയിലേക്ക് റഫര്‍ ചെയ്തു. ഇവിടെ വച്ചാണ് കുട്ടി മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."