HOME
DETAILS

സംസ്ഥാനം എന്ന് നിക്ഷേപസൗഹൃദമാകും?

  
backup
March 07 2022 | 19:03 PM

8465323456-2111editorial-08-03-2022

സംസ്ഥാനത്തെ നിക്ഷേപസൗഹൃദമാക്കുമെന്നാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിൽ പാർട്ടിയുടെ പുതിയ വ്യവസായനയം സംബന്ധിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയിൽ പറയുന്നത്. മുഖ്യമന്ത്രിയുടെ നയരേഖാ അവതരണത്തിന് പിന്നാലെ മറ്റൊരു പ്രമുഖ കമ്പനി കൂടി കേരളം വിടാനൊരുങ്ങുന്ന വാർത്തയാണ് കേൾക്കാനായത്.
നിക്ഷേപകരെ സർക്കാരും സി.പി.എമ്മും പ്രോത്സാഹിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ തന്നെയാണ് വ്യവസായ വകുപ്പ് പറയുന്ന നിയമത്തിന്റെ നൂലാമാലകൾ അഴിച്ചെടുക്കാനാവാതെ പെരുമ്പാവൂരിലെ ആഗ്രോ ന്യൂട്രീഷൻ കമ്പനി കേരളം വിടുന്നത്. ജൈവവള നിർമാണ, വിപണന മേഖലയിൽ ഇതിനകം സാന്നിധ്യമറിയിച്ച കമ്പനിയാണിത്. കമ്പനി തമിഴ്നാട്ടിലെ ഉദുമൽപേട്ടയിലേക്ക് മാറ്റാനാണ് ഉടമകളുടെ തീരുമാനം. ഇതിനായി ഉദുമൽപേട്ടയിൽ മൂന്നേക്കർ സ്ഥലം വാങ്ങിയതായും അവർ പറയുന്നു.
ഒാരോരോ നിയമങ്ങൾ പറഞ്ഞ് കമ്പനിയുടെ പ്രവർത്തനം അധികൃതർ തടയുകയാണെന്നാണ് ഉടമകളുടെ ആരോപണം. കമ്പനി തമിഴ്നാട്ടിലേക്ക് മാറുന്നതോടെ 150ഒാളം തൊഴിലാളികൾക്ക് തൊഴിൽ ഇല്ലാതാകും. കൂടാതെ നികുതിയിനത്തിൽ സർക്കാരിന് കിട്ടിക്കൊണ്ടിരുന്ന വരുമാനവും നഷ്ടപ്പെടും.

തൊഴിൽ തർക്കങ്ങളെ തുടർന്ന് കണ്ണൂർ മാതമംഗലത്തെ എസ്.ആർ അസോസിയേറ്റ്സ് ഹാർഡ് വെയർ, പേരാമ്പ്രയിലെ സി.കെ മെറ്റീരിയൽസ് എന്നീ കടകളും അടുത്തിടെ പൂട്ടേണ്ടിവന്നിരുന്നു. പിന്നാലെയാണ് പെരുമ്പാവൂരിലെ ജൈവവള നിർമാണ വിപണന കമ്പനിയും കേരളം വിടുന്നത്. ഇതിൽ മാതമംഗലത്തെ എസ്.ആർ അസോസിയേറ്റ്സ് ലേബർ കമ്മിഷണറുടെയും തൊഴിൽ മന്ത്രിയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയെത്തുടർന്ന് തുറന്നിട്ടുണ്ടെങ്കിലും പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ല.
മാതമംഗലത്തെ കടയിലെ ജീവനക്കാർക്ക് ലേബർ കാർഡ് അനുവദിച്ചുകൊണ്ട് കഴിഞ്ഞ മാസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻ്റ് ആനത്തലവട്ടം ആനന്ദൻ കോടതിവിധി അംഗീകരിക്കില്ലെന്ന് വാർത്താസമ്മേളനം നടത്തി പ്രഖ്യാപിക്കുകയുണ്ടായി. കയറ്റിറക്ക് നിയമത്തിന് എതിരാണ് ഹൈക്കോടതി വിധിയെന്നും അദ്ദേഹം ആരോപിച്ചു.

മാതമംഗലം മോഡലിലാണ് പേരാമ്പ്രയിലും തൊഴിൽതർക്കം ആവർത്തിക്കപ്പെട്ടത്. തന്നെ മനസികസമ്മർദത്തിലാക്കി ചുമട്ടുതൊഴിലാളികൾ അവരുടെ ആധിപത്യം നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും ഒരുകാരണവശാലും അവരുടെ ശാഠ്യത്തിന് വഴങ്ങുകയില്ലെന്നുമാണ് പേരാമ്പ്ര ചേനോളി റോഡിലെ സി.കെ മെറ്റീരിയൽസ് ഉടമയുടെ നിലപാട്. ഇരുപക്ഷവും കഴിഞ്ഞദിവസം ലേബർ ഓഫിസിൽ വച്ച് ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചുകൊണ്ടാണ് യോഗം പിരിഞ്ഞത്. ചില വിട്ടുവീഴ്ചകൾക്ക് തൊഴിലാളികൾ തയാറായെങ്കിലും കോടതിവിധിയുടെ അടിസ്ഥാനത്തിൽ സ്വന്തം തൊഴിലാളികളെ വച്ച് കയറ്റിറക്ക് നടത്താനാണ് താൽപര്യമെന്ന നിലപാടിൽ കടയുടമ ഉറച്ചുനിൽക്കുകയാണ്. സ്വകാര്യ ബിസിനസ് സ്ഥാപനങ്ങൾക്ക് സ്വന്തം ചുമട്ടുതൊഴിലാളികളെ നിയോഗിക്കാമെന്നും ഹെഡ് ലോഡ് വർക്കേഴ്സ് നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ അവർക്ക് കയറ്റിറക്ക് ജോലിയിൽ മുൻപരിചയം വേണ്ടെന്നും കഴിഞ്ഞ സെപ്റ്റംബർ 23ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കയറ്റിറക്ക് ജോലിചെയ്ത് പരിചയമുള്ളവർക്ക് മാത്രമേ രജിസ്ട്രേഷൻ നൽകൂവെന്ന് വന്നാൽ പുതിയ ആർക്കും രജിസ്ട്രേഷൻ കിട്ടുകയില്ലെന്നും അന്നത്തെ വിധിയിൽ ഹൈക്കോടതി പറയുകയുണ്ടായി. എന്നാൽ, കയറ്റിറക്കിന് സ്വന്തം തൊഴിലാളികളെ നിയോഗിക്കാൻ സ്ഥാപന ഉടമകൾക്ക് അവകാശമുണ്ടെന്നുപറഞ്ഞ് ഹെഡ്ലോഡ് വർക്കേഴ്സ് സ്കീമിന്റെ കീഴിൽവരുന്ന തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. അവർക്കും അധ്വാനിച്ച് കുടുംബം പോറ്റേണ്ടതുണ്ട്. സ്വകാര്യ സ്ഥാപനങ്ങളെല്ലാം മാതമംഗലവും പേരാമ്പ്രയും മാതൃകയാക്കിയാൽ സംസ്ഥാനം തൊഴിൽ സംഘർഷത്തിലേക്കായിരിക്കും പോവുക.

സി.പി.എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ പുതിയ വികസനനയത്തെക്കുറിച്ച് പറയുകയുണ്ടായി. ഇതു സംബന്ധിച്ച നയരേഖ അദ്ദേഹം പാർട്ടി സംസ്ഥാന സമ്മേളന പ്രതിനിധി യോഗത്തിൽ അവതരിപ്പിച്ചിരുന്നു. സംസ്ഥാനത്തെ സമ്പൂർണമായി നിക്ഷേപ സൗഹൃദമാക്കുമെന്നായിരുന്നു നയരേഖയിൽ പറഞ്ഞിരുന്നത്. എല്ലാമേഖലയിലും പദ്ധതികൾ നടപ്പാക്കി വികസിത കേരളം കെട്ടിപ്പടുക്കും. കേരള മോഡലെന്ന് വാഴ്ത്തുന്ന കാലംവരും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവസരം നൽകും. കേരളത്തിൽ പഠിക്കാൻ വിദേശത്തുനിന്ന് വിദ്യാർഥികൾ വരും എന്നൊക്കെയായിരുന്നു അദ്ദേഹം സമാപന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞത്.

എന്നാൽ, കാര്യങ്ങളെല്ലാം പഴയതുപോലെ തന്നെയാണ് ഇപ്പോഴും നീങ്ങിക്കൊണ്ടിരിക്കുന്നത്. നിയമങ്ങളുടെ നൂലാമാലകൾ നിരത്തി അധികൃതർ സംരംഭകരെ ഇതര സംസ്ഥാനങ്ങളിലേക്ക് പറഞ്ഞയച്ചുകൊണ്ടിരിക്കുന്നു. ഉടമകളും തൊഴിലാളികളും തൊഴിൽതർക്കങ്ങളിൽ ഏർപ്പെട്ട് സ്ഥാപനങ്ങൾ പൂട്ടിക്കൊണ്ടിരിക്കുന്നു. ഇരുവിഭാഗവും അവരുടെ ഭാഗം ന്യായീകരിക്കാൻ നിയമങ്ങളും കോടതിവിധികളും ഉദ്ധരിക്കുന്നു. ഇതിനിടയിൽ മുഖ്യമന്ത്രിയുടെ സമ്പൂർണ വികസനമെന്ന സ്വപ്നം എന്നായിരിക്കും ഈ കൊച്ചു സംസ്ഥാനത്ത് പുലരുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago