കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ഇ- പാസ് നിര്‍ബന്ധം: കൊവിഡ് നിയന്ത്രണം കര്‍ശനമാക്കി തമിഴ്നാട്
ചെന്നൈ: കൊവിഡ് നിയന്ത്രണം കര്‍ശനമാക്കി തമിഴ്നാട്. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ഇ- പാസ് വീണ്ടും നിര്‍ബന്ധമാക്കിയിരിക്കുകയാണ് തമിഴ്നാട്. ആന്ധ്രാപ്രദേശ്, കര്‍ണാടക, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മാത്രമാണ് ഇ- പാസില്ലാതെ കടക്കാനാവുക.
വിമാനം വഴി വരുന്നവര്‍ക്കും ഇത് ബാധകമാണ്. സര്‍ക്കാര്‍ പോര്‍ട്ടലില്‍ കയറിവേണം ഇ- പാസിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്.
നിയന്ത്രണങ്ങളുടെ ഭാഗമായി 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്.ടി- പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ തമിഴ്നാട്ടിലേക്ക് കടത്തിവിടുകയുള്ളൂ. തമിഴ്നാട്ടിലേക്ക് പോകാന്‍ മലയാളികള്‍ മുഖ്യമായി ആശ്രയിക്കുന്ന വാളയാര്‍ വഴി വരുന്നവര്‍ക്കും ഇത് ബാധകമാണ്. കോയമ്പത്തൂര്‍ കലക്ടര്‍ കൊവിഡ് നിയന്ത്രണങ്ങളെ സംബന്ധിച്ച് പാലക്കാട് കലക്ടറെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണങ്ങള്‍ ഉടന്‍ തന്നെ നിലവില്‍ വരുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."