HOME
DETAILS

2316 പേര്‍ക്ക് കോവിഡ്: 2100 പേര്‍ക്ക് സമ്പര്‍ക്കം: 16 മരണം; 4386 പേര്‍ക്ക് രോഗമുക്തി

  
backup
March 09 2021 | 12:03 PM

covid-issue-kerala-news-1234-4-1234

തിരുവനന്തപുരം: ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 279, കോഴിക്കോട് 267, തൃശൂര്‍ 244, എറണാകുളം 231, കൊല്ലം 213, പത്തനംതിട്ട 198, കണ്ണൂര്‍ 178, തിരുവനന്തപുരം 160, മലപ്പുറം 142, ആലപ്പുഴ 98, ഇടുക്കി 92, പാലക്കാട് 77, കാസര്‍ഗോഡ് 73, വയനാട് 64 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ (98), സൗത്ത് ആഫ്രിക്ക(2) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 100 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 65,906 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.51 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,19,97,827 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4328 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 147 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 259, കോഴിക്കോട് 253, തൃശൂര്‍ 238, എറണാകുളം 230, കൊല്ലം 210, പത്തനംതിട്ട 185, കണ്ണൂര്‍ 139, തിരുവനന്തപുരം 112, മലപ്പുറം 134, ആലപ്പുഴ 96, ഇടുക്കി 81, പാലക്കാട് 34, കാസര്‍ഗോഡ് 68, വയനാട് 61 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, കോഴിക്കോട് 6, കൊല്ലം 2, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4386 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 238, കൊല്ലം 1065, പത്തനംതിട്ട 512, ആലപ്പുഴ 219, കോട്ടയം 175, ഇടുക്കി 70, എറണാകുളം 500, തൃശൂര്‍ 272, പാലക്കാട് 266, മലപ്പുറം 246, കോഴിക്കോട് 446, വയനാട് 112, കണ്ണൂര്‍ 151, കാസര്‍ഗോഡ് 114 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 37,150 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,39,281 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,66,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,60,898 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5209 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 509 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 352 ഹോട്ട് സ്പോട്ടുകളാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago