HOME
DETAILS
MAL
സഊദിയിൽ പ്രതിദിന കൊവിഡ് രോഗബാധ കുത്തനെ ഉയർന്നു; ഇന്ന് 390 പുതിയ കേസുകൾ, 306 രോഗമുക്തി, 5 മരണം
backup
March 09 2021 | 12:03 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 306 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5 രോഗികൾ മരണപ്പെടുകയും 390 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
നിലവിൽ 2,695 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 515 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,539 ആയും വൈറസ് ബാധിതർ 380,572 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 396 രോഗികൾ രോഗ മുക്തി നേടിയതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 371,338 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."