സി.പി.എം നേതാവിനെ ബി.ജെ.പി റാഞ്ചി; ചേര്‍ത്തലയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സിപി.എം നേതാവ്
ആലപ്പുഴ: കോണ്‍ഗ്രസ് നേതാക്കളെ ആടിനെ പ്ലാവിലക്കാട്ടി ബി.ജെ.പി കൂട്ടിക്കൊണ്ടുപോകുകയാണെന്ന് ആരോപിച്ച സി.പി.എം നേതൃത്വത്തെ ഞെട്ടിച്ച് സി.പി.എം നേതാവിനെയും ബി.ജെ.പി റാഞ്ചി. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും തണ്ണീര്‍ മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ജ്യോതിസ് പി.എസിനെയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ചത്. പറഞ്ഞ ദിനം പുലരും മുമ്പാണ് സി.പി.എം നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
ചേര്‍ത്തല മണ്ഡലത്തിലാണ് ബി.ഡി.ജെഎസ് സ്ഥാനാര്‍ഥിയായി ഇദ്ദേഹം ജനവിധി തേടുന്നത്. സി.പി.ഐയിലെ പി.പ്രസാദാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. അരൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇദ്ദേഹത്തിന്റെ രാജി. സ്ഥാനാര്‍ഥിയുടെ സാധ്യതാ പട്ടികയില്‍ ഇ്ദ്ദേഹത്തിന്റ പേരും ഉള്‍പ്പെട്ടിരുന്നു.
ഇതോടെ ബി.ഡി.ജെ.എസിന്റെ ആദ്യസ്ഥാനാര്‍ഥി പട്ടികയായി. വര്‍ക്കല അടക്കുമുള്ള ആറ് സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."