കെ.ഡി.എം.എഫ് റിയാദ് പണ്ഡിത പ്രതിഭാ പുരസ്‌കാര സമർപ്പണം ഇന്ന്
കോഴിക്കോട്: റിയാദ് കോഴിക്കോട് ജില്ലാ മുസ്‌ലിം ഫെഡറേഷന്റെ പാറന്നൂർ ഉസ്താദ് സ്മാരക നാലാമത് ‘പണ്ഡിത പ്രതിഭാ’ പുരസ്‌കാരം ഉമർ ഫൈസി മുക്കത്തിന് സമസ്ത കേരള ഇംജയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങൾ ഇന്ന് സമ്മാനിക്കും. രാവിലെ 9.30 ന് കോഴിക്കോട് നടക്കാവിലെ ഹോട്ടൽ ഈസ്റ്റ് അവന്യുവിൽ നടക്കുന്ന ചടങ്ങിൽ വെച്ചാണ് 50,001 രൂപയും പ്രശസ്തി പത്രവും മെമൻ്റോയും അടങ്ങുന്ന നാലാമത് പുരസ്കാരം സമർപ്പിക്കുന്നത്.
പികെ കുഞ്ഞാലികുട്ടി, ഡോ: എം.കെ.മുനീർ, മദ്റസാധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ ഗഫൂർ, അഡ്വ.ടി സിദ്ധീഖ് അതിഥികളായി സംബന്ധിക്കും. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ചേലക്കാട് മുഹമ്മദ് മുസ് ലിയാർ, വാവാട് കുഞ്ഞിക്കോയ മുസ് ലിയാർ, ഏ.വി അബ്ദുറഹിമാൻ മുസ്ലിയാർ അനുമോദന പ്രസംഗം നടത്തും. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തലൂർ പ്രഭാഷണം നിർവ്വഹിക്കും.മോയീൻ കുട്ടി മാസ്റ്റർ, മുസ്തഫ മാസ്റ്റർ, നാസർ ഫൈസി കൂടത്തായി തുടങ്ങി
സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംസ്ഥാന-ജില്ലാ നേതാക്കൾ പ്രസംഗിക്കും.
കോഴിക്കോട് ജില്ലക്കാരായ പ്രവാസികളുടെ വൈജ്ഞാനിക, സാംസ്ക്കാരിക, സാമൂഹിക പുരോഗതിയും പുനരധിവാസവും ക്ഷേമവും ലക്ഷ്യമാക്കി കൃത്യമായ രൂപരേഖയുടെ അടിസ്ഥാനത്തില്‍ പ്രവർത്തിച്ചു വരുന്ന ഒരു സാമൂഹ്യ സാംസ്കാരിക സംഘടനയായാണ് റിയാദ് കെ ഡി എം എഫ്. അറിവിനെയും പണ്ഡിതരേയും ബഹുമാനിക്കുക എന്ന ലക്ഷ്യത്തോടെ കെ ഡി എം എഫ് റിയാദ് ഏർപ്പെടുത്തിയതാണ് പണ്ഡിത പ്രതിഭ പുരസ്കാരം. സമസ്ത ട്രഷറർ ആയിരുന്ന പാറന്നൂർ പീ.പി ഇബ്റാഹീം മുസ്‌ലിയാർക്കാണ് ആദ്യമായി നൽകിയത്. അദ്ദേഹത്തിന്റെ മരണ ശേഷം ഈ പുരസ്കാരം പാറന്നൂർ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭ പുരസ്കാരം എന്നാക്കി മാറ്റുകയും ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാർ എന്നിവർക്ക് നൽകുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."