നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി; തുടന്വേഷണം ആവാം: ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും നടന്‍ ദിലീപിന് തിരിച്ചടി. കേസില്‍ തുടന്വേഷണം റദ്ദാക്കമണമെന്ന ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളി. തുടരന്വേഷണം റദ്ദാക്കണമെന്ന ആവശ്യ കോടതി അംഗീകരിച്ചില്ല. തുടരന്വേഷണം തുടരാമെന്നും ഏപ്രില്‍ പതിനഞ്ചിനകം അന്വേഷണം പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശം നല്‍കി.പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ വിശ്വാസ്യതയെപ്പറ്റി ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും കോടതി അറിയിച്ചു.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചിരുന്നുവെന്നും അത് കാണാന്‍ തന്നെ ക്ഷണിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതാണ് പൊലിസ് തുടരന്വേഷണത്തില്‍ പരിശോധിക്കുന്നത്. വിചാരണ അവസാനഘട്ടത്തിലെത്തി നില്‍ക്കെ തുടരന്വേഷണം നടത്തുന്നത് വ്യാജത്തെളിവുകള്‍ സൃഷ്ടിക്കാനെന്നാണ് ദിലീപിന്റെ ആക്ഷേപം. എന്നാല്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണമെന്നും അതിനുളള അവകാശം പ്രോസിക്യുഷനുണ്ടെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
അതിനിടെ നേരിട്ട അതിക്രമത്തെക്കുറിച്ചും അതിനു ശേഷം നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും തുറന്ന പ്രതികരണവുമായി നടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അഞ്ചു വര്‍ഷത്തിനുശേഷം ആദ്യമായാണ് അവര്‍ പൊതു പ്രതികരണവുമായി രംഗത്തു വരുന്നത്. താന്‍ ഇരയല്ലെന്നും അതിജീവിതയാണെന്നും അടിവരയിട്ട് വ്യക്തമാക്കിയ നടി അന്തിമഫലം കാണും വരെ പോരാട്ടം തുടരുമെന്നും വ്യക്തമാക്കിയിരുന്നു. ജീവിതത്തെ കീഴ്മേല്‍ മറിച്ച സംഭവങ്ങളാണ് ഉണ്ടായതെന്നും വളരെ ബുദ്ധിമുട്ടേറിയ യാത്രയാണ് തുടരുന്നതെന്നും നടി വ്യക്തമാക്കിയിരുന്നു.
അഞ്ച് വര്‍ഷത്തെ യാത്ര ബുദ്ധിമുട്ട് ഏറിയതായിരുന്നു. ഇരയില്‍ നിന്ന് അതിജീവിതയിലേക്കായിരുന്നു ആ യാത്ര. സമൂഹ മാധ്യമങ്ങളില്‍ തനിക്കെതിരെ ഉണ്ടായ നെഗറ്റീവ് പ്രചാരണം വേദനിപ്പിച്ചു. ചിലര്‍ മുറിവേല്‍പ്പിച്ചു. അപവാദ പ്രചരണം നടത്തി. ഞാന്‍ നുണ പറയുകയാണെന്നും ഇത് കള്ളക്കേസ് ആണെന്നുമൊക്കെ പ്രചാരണമുണ്ടായി.
ചിലര്‍ കുറ്റപ്പെടുത്തി. വ്യക്തിപരമായി തകര്‍ന്നുപോയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."