HOME
DETAILS
MAL
മാവോയിസ്റ്റ് ഭീഷണി; വാഹന പരിശോധന ശക്തമാക്കി
backup
August 19 2016 | 17:08 PM
ഗൂഡല്ലൂര്‍: കുന്നൂര്‍ വെല്ലിങ്ടണ്‍ സൈനിക കേന്ദ്രത്തിന് സമീപത്ത് സൈന്യം വാഹന പരിശോധന ശക്തമാക്കി.
മാവോയിസ്റ്റ് ഭീഷണിയുടെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്. ഊട്ടി-കുന്നൂര്‍ ദേശീയ പാതയിലാണ് വാഹനങ്ങള്‍ പരിശോധിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സൈനിക ഉദ്യോഗസ്ഥര്‍ക്കും പുതുതായി സൈന്യത്തില്‍ ചേരുന്നവര്‍ക്കും കുന്നൂര്‍ എം.ആര്‍.സി ക്യാംപില്‍ പരിശീലനം നല്‍കുന്നുണ്ട്. 24 മണിക്കൂറും സൈന്യം ഈ മേഖലയില്‍ റോന്ത് ചുറ്റുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."