ഇപ്പോഴും വേട്ടയാടുന്നു; ബ്യൂറോക്രാറ്റുകള്‍ ഒന്നിനും സമ്മതിക്കുന്നില്ല; മാധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ലെന്നും സ്വപ്ന സുരേഷ്
തിരുവനന്തപുരം: തന്നെ ഇപ്പോഴും ചിലര്‍ വേട്ടയാടുകയാണെന്നും ബ്യൂറോക്രാറ്റുകള്‍ ഒരുകാര്യവും ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. തകര്‍ച്ചകള്‍ വരുമ്പോഴും തോറ്റ് പിന്മാറില്ലെന്നും അവര്‍ വ്യക്തമാക്കി. എച്ച്ആര്‍ഡിഎസില്‍ ജോലി ചെയ്യുന്നതിന്റെ പേരില്‍ തനിക്കെതിരെ വേട്ടയാടലുകള്‍ തുടരുന്നതില്‍ ആശങ്കയുണ്ട്. എച്ച്ആര്‍ഡിഎസ് പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നില്ലെന്നും സ്വപ്‌ന ആരോപിച്ചു.
ബി ജെ പിയുമായോ ആര്‍.എസ്.എസ്സുമായോ ഒരു ബന്ധവും ഇല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പറ്റിയും അറിയില്ല. മാധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ലെന്നും സ്വപ്ന സുരേഷ് പ്രതികരിച്ചു. കുടുംബത്തെ നോക്കാന്‍ ജോലി അത്യാവശ്യം ആണ്. വിവാദങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും സ്വപ്ന പറഞ്ഞിരുന്നു.
സ്വപ്ന സുരേഷ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസ് എന്ന സന്നദ്ധ സംഘടനയില്‍ സിഎസ്ആര്‍ ഡയറക്ടറായി ആണ് ജോലിയില്‍ പ്രവേശിച്ചത്. സ്വകാര്യ എന്‍ജിഒയുടെ തൊടുപുഴ ഓഫീസിലെത്തിയാണ് സ്വപ്ന ജോയിന്‍ ചെയ്തത്.
വിവാദങ്ങള്‍ക്ക് പിന്നില്‍ ശിവശങ്കര്‍ ആണെന്ന് നൂറുശതമാനവും ഉറപ്പുണ്ടെന്ന് നേരത്തെ അവര്‍ വ്യക്തമാക്കിയിരുന്നു. ഭയങ്കരമായ രീതിയില്‍ തന്നെ ആക്രമിക്കാന്‍ ഉള്ള ശ്രമം നടത്തുന്നു. വിവാദങ്ങളില്‍ ഒരുപാട് ദുഖം ഉണ്ട്. ആദ്യം പുസ്തകം എഴുതി ദ്രോഹിച്ചു. അതും പോരാതെയാണ് ഇപ്പോഴത്തെ ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."