HOME
DETAILS

നവീകരണങ്ങൾക്ക് ശേഷം ചരിത്ര ശേഷിപ്പുകളുടെ ദൃശ്യ വിസ്‌മയങ്ങളൊരുക്കി "അൽ ഉല" വീണ്ടും തുറന്നു

  
backup
March 10 2021 | 04:03 AM

al-ula-opened-again-after-3-years

     മദീന: ദൃശ്യവിസ്‌മയങ്ങളൊരുക്കി പടിഞ്ഞാറൻ സഊദിയിലെ ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന അൽ ഉല വീണ്ടും സഞ്ചാരികൾക്കായി തുറന്നു കൊടുത്തു. മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം സഞ്ചാരികൾക്കായി ചരിത്ര വാതിലുകൾ വീണ്ടും തുറന്നത്. നവീകരണങ്ങൾ പൂർണമായിട്ടില്ലെങ്കിലും ഏറെക്കുറെ പൂർത്തിയായതോടെയാണ് സഞ്ചാരികൾക്കായി പ്രവേശനം അനുവദിച്ചു തുടങ്ങിയത്. പുരാവസ്‌തു മേഖലയുടെ ബഹുമുഖമായ വികസനത്തിന് അൽഉല റോയൽ കമീഷൻ നേരേത്ത തന്നെ വമ്പിച്ച ആസൂത്രണ പദ്ധതികൾ ഒരുക്കിയിരുന്നു.

    മിഡിലീസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകരെ ആകർഷിക്കുന്നതിന് വിവിധ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നുമായി പ്രതിവർഷം 10 ലക്ഷത്തിലേറെ സഞ്ചാരികളെ ആകർഷിക്കാനുള്ള ബഹുമുഖമായ പദ്ധതികളാണ് അൽഉലയിൽ നടപ്പാക്കിവരുന്നത്. എല്ലാ ദിവസവും സന്ദർശകർക്ക് പുരാതന നഗരിയിലെ ചരിത്ര കൗതുകങ്ങൾ കാണാനും ഉല്ലാസദായകമായി അവ ആസ്വദിക്കാനുമുള്ള സമ്പൂർണ ടൂറിസം കേന്ദ്രമായാണ് അൽഉലയെ ഇപ്പോൾ പരിവർത്തിപ്പിച്ചിട്ടുള്ളത്.

     ഭക്ഷണശാലകൾ, സ്റ്റാളുകൾ, ഉല്ലാസ കേന്ദ്രങ്ങൾ, വിവിധ പവിലിയനുകൾ, വിശ്രമ കൂടാരങ്ങൾ, പള്ളി തുടങ്ങിയവയെല്ലാം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്‌. പാരിസ്ഥിതിക നാശങ്ങൾക്ക് വിധേയമായി പുരാതന നഗരിയിൽ പൗരാണിക ശേഷിപ്പുകളിൽ പലതും തകരുന്ന പശ്ചാത്തലത്തിലായിരുന്നു 2017ൽ സന്ദർശകരുടെ പ്രവേശനം ഒഴിവാക്കി പുനരുദ്ധരിക്കാൻ അധികൃതർ തീരുമാനിച്ചത്. 2035ഓടെ രണ്ടു ദശലക്ഷം വിനോദ സഞ്ചാരികളെയാണ് സൗദി ഭരണകൂടം അൽഉലയിൽ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ സമ്പൂർണ പരിവർത്തന പദ്ധതിയായ വിഷൻ 2030ലെ സുപ്രധാന പദ്ധതികളിലൊന്നാണ് ഇവിടെ പൂർത്തിയായിവരുന്നത്. നിരവധി പ്രവാചകന്മാരുടെ ചരിത്രങ്ങൾ ഇഴഞ്ഞു ചേർന്ന ഇവിടെ ടൂറിസം വത്കരിക്കുന്നതിനു പ്രത്യേക പദ്ധതികൾ തന്നെ ഭരണകൂടം നേരത്തെ പ്രഖ്യാപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago