സി.പിഎമ്മിലെ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് ബെര്‍ലിന്‍ കുഞ്ഞനന്തന് നായര്‍; ഐസകിനെയും പി. ജയരാജനെയും സുധാകരനെയും വെട്ടിനിരത്തിയതിന്റെ ഉത്തരവാദിത്വം പിണറായിക്ക്
കണ്ണൂര്‍: സി.പി.എമ്മിനകത്തെ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നും പിണറായി വിജയന്റെ സമ്മതവും അനുമതിയുമില്ലാതെ ആരും സ്ഥാനാര്ത്ഥിയാകില്ലെന്നതാണ് സി.പി.എമ്മിലെ അവസ്ഥയെന്നും കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍.
ധനമന്ത്രി തോമസ് ഐസകിന് സീറ്റ് നിഷേധിച്ചു. പി. ജയരാജനും ജി സുധാകരനും ഉള്‍പെടെയുള്ള പ്രമുഖരെ തഴഞ്ഞു. ഇതിന്റെയെല്ലാം ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. പി.ജയരാജനെ ഒഴിവാക്കിയതില്‍ വലിയ അമര്‍ഷമുണ്ട്. പാര്‍ട്ടിക്കായി ത്യാഗം ചെയ്തയാളെ ഒഴിവാക്കിയത് ശരിയല്ല. അദ്ദേഹത്തെ ഒഴിവാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്നും അദ്ദേഹം ചോദിച്ചു.
അഴിമതി തൊട്ടുതീണ്ടാത്ത നേതാവാണ് ജി സുധാകരന്. അദ്ദേഹത്തെയും ഒഴിവാക്കി. ഐസക്ക് ഏറ്റവും നല്ല ധനമന്ത്രിയാണ്. ഒഴിവാക്കരുതെന്ന് കോടിയേരിയെ അടക്കം ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു'.
സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ ജില്ലാകമ്മിറ്റി പറയുന്നതാണ് പരിഗണിക്കേണ്ടെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിച്ചതിനാലാണ് പ്രതിഷേധം തെരുവിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐസക്കിനെ തട്ടിയതിന്റെ ഉത്തരവാദിത്തം പിണറായിക്കാണെന്നാണ് തോന്നുന്നത്. വിഭാഗീയത നഷ്ടപ്പെട്ടിട്ടില്ലെന്നതാണ് ഇത് കാണിക്കുന്നതെന്നും ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ സൂചിപ്പിച്ചു. പരസ്യമായി മാപ്പ് പറഞ്ഞിട്ടും പിണറായി കാണാന്‍ എത്താത്തതില്‍ നിരാശയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."