കുറ്റ്യാടിയില്‍ സി.പി.എം മത്സരിച്ചില്ലെങ്കില്‍ ഉറപ്പായും വിമത സ്ഥാനാര്‍ഥി? പ്രഖ്യാപനം ഇന്ന്
കുറ്റ്യാടി: കുറ്റ്യാടിയിലെ സ്ഥാനാര്‍ഥി തര്‍ക്കം തെരുവിലേക്കിറങ്ങിയിട്ടും പരിഹാരമാകാതായതോടെ പ്രതിഷേധക്കാര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നു. കുറ്റ്യാടിയിലെ സി.പി.എം ഏരിയാകമ്മിറ്റി അംഗത്തെ വിമത സ്ഥാനാര്‍ഥിയാക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ പ്രഖ്യാപനം ഇന്ന് വൈകുന്നേരമുണ്ടാകും.
കുറ്റ്യാടിയില്‍ സീറ്റ് ഘടകകക്ഷിക്ക് കൊടുത്തതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതേചൊല്ലി പോസ്റ്റര്‍ യുദ്ധമായിരുന്നു ആദ്യം. പിന്നീട് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ക്കായി പോസ്റ്റര്‍ വന്നു. പിന്നീടത് തെരുവിലേക്കും നീണ്ടു.
കാലങ്ങളായി സി.പി.എം മത്സരിച്ചിരുന്ന കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് (എം)ന് വിട്ടു നല്‍കാനുള്ള പാര്‍ട്ടി തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് മണ്ഡലം കമ്മിറ്റി കത്തയച്ചിട്ടുണ്ട്. യാതൊരു കാരണവശാലും കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കരുതെന്നാവശ്യപ്പെട്ടാണ് സി.പി.എ കുറ്റ്യാടി മണ്ഡലം കമ്മിറ്റി കേന്ദ്ര കമ്മിറ്റിക്ക് ഇ.മെയില്‍ സന്ദേശം അയച്ചത്. എന്നാല്‍ കത്തിനെ വേണ്ട രീതിയില്‍ പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് വിമതസ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഒരുങ്ങുന്നത്.
പൊന്നാനിയിലേയും മഞ്ചേശ്വരത്തെയും കോങ്ങാട്ടെയും സ്ഥാനാര്‍ത്ഥികളെ വേണ്ടെന്നാണ് മണ്ഡലം കമ്മിറ്റികളുടെ നിലപാട്. സി.പി.എം സംസ്ഥാന നേതൃത്വം നാല് മണ്ഡലം കമ്മിറ്റികളുടെയും നിലപാടിനോട് അത്ര അനുഭാവത്തോടെയല്ല നേതൃത്വം പ്രതികരിക്കുന്നത്.
കുറ്റ്യാടി സീറ്റില്‍ സി.പി.എം തന്നെ മത്സരിക്കണമെന്നും പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. അതേസമയം കുറ്റ്യാടി സീറ്റ് ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുക്കാനുള്ള നീക്കത്തെ ചൊല്ലി സമൂഹ മാധ്യമങ്ങളിലും പാര്‍ട്ടി ഗ്രൂപ്പുകളിലും വലിയ പൊട്ടിത്തെറിക്ക് വഴിവെച്ചിരുന്നു. ഈ പൊട്ടിത്തെറി കഴിഞ്ഞ ദിവസം പരസ്യ പ്രതിഷേധമാക്കി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതോടെ പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.പി കുഞ്ഞമ്മദ് കുട്ടി പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."