പൊന്നാനിയില്‍ നന്ദകുമാര്‍ തന്നെ: നന്ദകുമാറിനായി രംഗത്തിറങ്ങി ടി.എം സിദ്ദീഖ്: പ്രതിഷേധത്തെ വര്‍ഗീയവത്കരിച്ചവര്‍ക്ക് നിരാശ
പൊന്നാനി: പൊന്നാനിയിലെ സി.പി.എമ്മിലെ സ്ഥാനാര്‍ഥി തര്‍ക്കത്തെ വര്‍ഗീയവത്കരിച്ചവര്‍ക്കുള്ള ചുട്ട മറുപടിയായി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ആയിരങ്ങള്‍ അണിനിരന്ന പ്രകടനവും പ്രതിഷേധവും ഒരു മുസ്‌ലിം സ്ഥാനാര്‍ഥിക്കുവേണ്ടിയായിരുന്നില്ല. പൊന്നാനിയില്‍ പി.നന്ദകുമാര്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ ജനങ്ങള്‍ സംഘടിച്ചതും ടി.എം സിദ്ദീഖിനായി മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങിയതിനെയും എന്നിട്ടും വര്‍ഗീയ പ്രചാരണത്തിനുപയോഗിച്ചതിനുള്ള മറുപടികൂടിയായ നന്ദകുമാറിന്റെ സ്ഥാനാര്‍ഥിത്വം.
ടി.എം സിദ്ധീഖ് തന്നെ പ്രതികരിച്ചതും ഇങ്ങനെയാണ്. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു. നന്ദകുമാറിനായി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നന്ദകുമാര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന തൊഴിലാളി നേതാവാണ്. എന്നിട്ടും പ്രതിഷേധത്തെ വര്‍ഗീയവത്കരിച്ചത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
പൊന്നാനിയില്‍ പോലും ഒരു ഹിന്ദു സ്ഥാനാര്‍ത്ഥിക്ക് മത്സരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും മുസ്ലിം സ്ഥാനാര്‍ഥി വേണമെന്ന് പറഞ്ഞ് പാര്‍ട്ടിക്കാര്‍ റോഡില്‍ ഇറങ്ങിയിരിക്കുകയാണെന്നുമായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വിചിത്ര പ്രതികരണം. പൊന്നാനിയിലെ മത-സാമുദായിക സമവാക്യത്തെ മുന്‍നിര്‍ത്തി, ഹിന്ദുവായ നന്ദകുമാറിനെ അംഗീകരിക്കാതെ മുസ്ലിമായ സിദ്ദീഖിനായി മുറവിളി കൂട്ടുന്നു എന്നുമായിരുന്നു പ്രചാരണം. എന്നാല്‍ പൊന്നാനിയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇന്നോളം മതാടിസ്ഥാനത്തില്‍ ഒരു മുന്നണിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. ഇതുവരെ ജയിച്ച് പോന്നവരിലധകപേരും മുസ്ലിം മതസ്ഥരുമായിരുന്നില്ല.
1957 ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെ.കുഞ്ഞമ്പുവാണ് പൊന്നാനിയില്‍ വിജയിച്ചത്.
1965ല്‍ കരുണാകരമേനോന്‍, 77ല്‍ ഗംഗാധരന്‍, 80ല്‍ ശ്രീധരന്‍, 87 ല്‍ മോഹനകൃഷ്ണന്‍, 2001ല്‍ വീണ്ടും എം.പി ഗംഗാധരന്‍ 2011 മുതല്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിങ്ങനെയാണ് പൊന്നാനിയില്‍ ജയിച്ച മുസ്ലിം ഇതര മതസ്ഥര്‍. ഇടക്ക് ഇമ്പിച്ചിബാവയും പാലൊളി മുഹമ്മദ് കുട്ടിയും ഇവിടെ നിന്നു വിജയിച്ചിട്ടുണ്ട്. എന്നിട്ടും മലപ്പുറത്തും പൊന്നാനിയിലും വര്‍ഗീയ വിഷം കുത്തിവെക്കാനുള്ള ശ്രമം കൂടിയാണ് പരാജയപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."