ഇത്തിരി ആര്യവേപ്പ് കാന്താരി കായം.......തുരത്താം വെള്ളീച്ചയെ...ഒപ്പം ചാഴിയേയും
കൊവിഡ് കാലം കൊണ്ടു വന്ന വലിയൊരു മാറ്റമാണ് പച്ചപിടിച്ചു നില്‍ക്കുന്ന വീട്ടു മുറ്റങ്ങള്‍. വീട്ടിലൊരു മുളകിന്‍ തൈ എങ്കിലും നടാത്തവര്‍ ഇപ്പോള്‍ വിരളം. സംഗതി മനസ്സിനൊരു ഉണര്‍വ്വുമായി ഒപ്പം വിഷവിമുക്തമായ പച്ചക്കറി കൂട്ടുകയും ചെയ്യാം.
അങ്ങിനെ ഏറെ ആശ പൂത്ത് ഗ്രോബാഗിലോ ചട്ടിയിലോ നാലു പച്ചമുളക് തൈ നട്ടുവെന്നിരിക്കട്ടെ അതാ വരുന്നു വില്ലന്‍മാര്‍. കൂമ്പ് ചുരുളുന്നു ഇലകള്‍ ചുരുണ്ട് വാളുപോലെ വളയുന്നു കായ്കള്‍ ചുരുങ്ങി വാടി വീണു പോവുന്നു അങ്ങിനെ നൂറുകൂട്ടം പ്രശ്‌നങ്ങള്‍. എല്ലാം നിര്‍ത്തിപ്പോയാലെ എന്ന് തോന്നാന്‍ ഇതില്‍ പരം എന്തു വേണം. എന്നാല്‍ ഈ അസുഖങ്ങള്‍ക്കു പിന്നിലെ വില്ലന്‍മാരെ തുരത്താന്‍ ഇതാ ചില മാര്‍ഗങ്ങള്‍. ഒട്ടും ചിലവില്ലാതെ നിങ്ങള്‍ക്കു ചുറ്റും നിന്നുണ്ടാക്കാനാവുന്ന മറുമരുന്നുകള്‍.
1 ഒരു പിടി ആര്യവേപ്പില, ഒരു ചെറിയ കഷ്ണം പച്ചമഞ്ഞള്‍ ഇല്ലെങ്കില്‍ മഞ്ഞള്‍പൊടി, ഒരു തുടം വെളുത്തുള്ളി, കുറച്ച് കാന്താരി, ഒന്നോ രണ്ടോ സ്പൂണ്‍ പാല്‍ക്കായം ഇല്ലെങ്കില്‍ സാമ്പാര്‍ കായം. എല്ലാം കൂടി അരച്ചെടുത്ത് വെള്ളം ചേര്‍ത്ത് അരിക്കുക. ചെടികളില്‍ സ്‌പ്രേ ചെയ്യുക.
2 കാന്താരി വെളുത്തുള്ളി മഞ്ഞള്‍പൊടി കായം ചേര്‍ത്ത് അരച്ച് വെള്ളം ചേര്‍ത്ത് അരിച്ച് ചെടികളില്‍ സപ്രേ ചെയ്യുക.
3 ഇലയുടെ അടിയിലും മുകളിലുമായി അടിക്കുക പുകക്കുന്നത് നല്ലതാണ്.
4 മുരടിപ്പിന് മണ്ട നുളളിക്കൊടുക്കാം. ചെടികള്‍ പച്ച വെള്ളത്തില്‍ നനച്ച ശേഷം കുളിപ്പിക്കുന്ന പോലെ കൂട്ടിപ്പിടിച്ച് കഞ്ഞിവെള്ളം പുളിപ്പിച്ചത് തല വഴി ഒഴിച്ചു കൊടുക്കാം. ആഴ്ചയില്‍ മൂന്നോ നാലോ തവണ ചെയ്യണം.
5 മൂന്നു ലിറ്ററിന് ഒരു മില്ലി മണ്ണെണ്ണ 10 മില്ലി ലിക്വിഡ് സോപ്പ് എന്ന അളവില്‍ എടുക്കുക. ലിക്വിഡ് സോപ്പ് ഹാന്‍ഡ് വാഷ് ഷാംപൂ സോപ്പ് ലായനി എന്തുമാവാം. മണ്ണെണ്ണ വെള്ളത്തില്‍ അലിയാത്തതിനാലാണ് സോപ്പ് ലായനി എടുക്കുന്നത്. മണ്ണെണ്ണയുടെ അളവ് ഒട്ടും കൂടരുത്. ഇല കരിഞ്ഞു പോവും. ആദ്യം മണ്ണെണ്ണ സോപ്പു ലായനിയില്‍ അലിയിച്ച ശേഷം വെള്ളം ചേര്‍ത്ത് ഇലകളില്‍ സ്‌പ്രേ ചെയ്യുക.
പാല്‍ക്കായം 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി രണ്ടു സ്പൂണ്‍ തൈര് ചേര്‍ത്താല്‍ പൂക്കള്‍ ഉണ്ടാവും. ഒരു പിടി കടലപ്പിണ്ണാക്ക് ഒരു കഷ്ണം ശര്‍ക്കര കണ്ണിവെള്ളമോ പച്ചവെള്ളമോ ചേര്‍ത്ത് പുളിപ്പിച്ച് രണ്ടിരട്ടി വെള്ളം ചേര്‍ത്ത് ഒരു ചെടിക്ക് രണ്ട് ചിരട്ട വീതം ഒഴിക്കാം.
ഇതെല്ലാം ആഴ്ചയില്‍ മൂന്നോ നാലോ തവണ ചെയ്‌തെങ്കില്‍ മാത്രമേ ഫലമുണ്ടാവൂ. കീടങ്ങള്‍ ഉള്ള സമയത്താണെങ്കില്‍ തുടര്‍ച്ചയായി നാലു ദിവസമെങ്കിലും തളിക്കണം. കീടങ്ങള്‍ വരുന്നതിന് മുമ്പ് ആഴ്ചയില്‍ ഒരു ദിവസമെങ്കിലും തളിക്കുന്നത് കീടബാധ തടയാന്‍ സഹായിക്കുന്നു.
ചുറ്റുമുള്ള ചെടികളെയും നിരീക്ഷിക്കണം
പച്ചക്കറി നട്ടയിടങ്ങളിലും പച്ചക്കറിതൈകളിലും മാത്രം ശ്രദ്ധകൊടുത്താല്‍ പോരാ. അതിന് സമീപത്തുള്ള പപ്പായ, ചെമ്പരത്തി എന്നിയുടെ ഇലകള്‍ക്കടിയിലും വെള്ളീച്ചകള്‍ താവളമാക്കും. അതിനാല്‍ അടുത്തുള്ള ഇത്തരം ചെടികളിലും നിരീക്ഷണം നടത്തി മരുന്നു തളിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."