സുരക്ഷാധാര പ്രവാസ സെക്യൂരിറ്റി സ്കീം വിതരണം
കല്‍പ്പറ്റ: വയനാട് ജില്ലാ പ്രവാസി ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുരക്ഷാധാര പ്രവാസ സെക്യൂരിറ്റി സ്കീം വിതരണം ചെയ്തു. പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം.കെ കാഞ്ഞിയൂര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ ഈവര്‍ഷം ഹജ്ജ് പോകുന്നവര്‍ക്ക് യാത്രയയപ്പും നല്കി. കെ നൂറുദ്ദീന്‍ അധ്യക്ഷനായി. റസാഖ് കല്‍പ്പറ്റ, എന്‍.കെ റഷീദ്, കെ.സി അഹ്മദ്, അബ്ദുല്‍ ഖാദിര്‍ മടക്കിമല, എകരത്ത് മൊയ്തു ഹാജി, മുഹമ്മദ് വടകര, സി.കെ മായിന്‍ ഹാജി, കുഞ്ഞിമുഹമ്മദ്, സദ്ദാം, ഹംസ കല്ലിങ്കല്‍, വെട്ടന് മമ്മുട്ടി ഹാജി, വി.എസ് മൂസ, അഹ്മദ് കുട്ടി കണ്ണിയന്‍, എന്‍.ബി ഫൈസല്‍, എന്‍.പി ശംസുദ്ദീന്‍, സൈഫുദ്ദീന്, സി.എ ബക്കര്‍, ഷാഫി ബത്തേരി തുടങ്ങിയവര്‍ സംസാരിച്ചു.
യോഗത്തില്‍ എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസിന് സ്വീകരണം നല്കി. സിദ്ദീഖ് പിണങ്ങോട് സ്വാഗതവും ലത്തീഫ് കാക്കവയല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."