HOME
DETAILS
MAL
ഐ.എന്‍.എല്‍ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
backup
March 10 2021 | 14:03 PM
കോഴിക്കോട്: ഐ.എന്‍.എല്ലിന് ഇടത് മുന്നണി അനുവദിച്ച മൂന്ന് സീറ്റുകളില്‍ രണ്ട് സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായ അഹമ്മദ് ദേവര്‍കോവില്‍ മത്സരിക്കും. വള്ളിക്കുന്നില്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബാണ് സ്ഥാനാര്‍ഥി.
സംസ്ഥാന പാര്‍ലമെന്ററി ബോര്‍ഡ് ഏകകണ്ഠമായാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചതെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്നാമത്തെ സീറ്റായ കാസര്‍കോട് സ്ഥാനാര്‍ഥിയെ ജില്ലാ കമ്മിറ്റി നാളെ പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."