നേമത്ത് കരുത്തനായ സ്ഥാനാര്‍ഥി വേണമെന്ന് നേതൃത്വം;മത്സരിക്കാന്‍ താല്പര്യമറിയിച്ച് കെ മുരളീധരന്,ഹൈക്കമാന്‍ഡിനെ കാണും
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കാന്‍ തയ്യാറെന്ന് കെ മുരളീധരന്.സന്നദ്ധത അറിയിക്കാന്‍ ഹൈക്കമാന്‍ഡിനെ ഉടന്‍ അദ്ദേഹം കാണുമെന്നാണ് റിപ്പോര്‍ട്ട്.
ശക്തനായ സ്ഥാനാര്‍ഥി തന്നെ വേണമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചതിന് പിന്നാലെയാണ് താത്പര്യമറിയിച്ച് മുരളീധരന് രംഗത്തെത്തിയത്.മത്സരിക്കാന്‍ തയ്യാറുണ്ടോ എന്ന് ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ഹൈക്കമാന്‍ഡ് ചോദിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇരുവരുടെയും നിലപാട് വ്യക്തമല്ല.
സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ കെ മുരളീധരന് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നതാണ്.എന്നാല്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ല എന്ന നിലപാടിലേക്ക് സംസ്ഥാന നേതൃത്വവും പിന്നീട് ഹൈക്കമാന്‍ഡും പോകുകയായിരുന്നു. പക്ഷേ, ഇപ്പോള്‍ ചില നിര്‍ണായക മണ്ഡലങ്ങളുടെ കാര്യത്തില്‍ കരുത്തരായ സ്ഥാനാര്‍ഥികള്‍ വേണമെന്നുള്ള നിലപാടിലേക്ക് കേന്ദ്രനേതൃത്വം എത്തിയിരിക്കുകയാണ്.
കഴിഞ്ഞ തവണ ബി.ജെ.പി വിജയിച്ച മണ്ഡലമാണ് നേമം. ഒ രാജഗോപാലായിരുന്നു നേമത്ത് വിജയിച്ചത്. കഴിഞ്ഞ തവണ വി. ശിവന്‍കുട്ടിയായിരുന്നു ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. വി. ശിവന്‍കുട്ടി തന്നെയാണ് ഇത്തവണയും നേമത്ത് നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."